X

വി എസ് എസ് സി പരീക്ഷ തട്ടിപ്പ്; മൂന്നുപേര്‍ കൂടി പിടിയില്‍, ഹരിയാനയില്‍ അറസ്റ്റിലായത് മുഖ്യകണ്ണികള്‍

ഐഎസ്ആര്‍ഒ നടത്തിയ വിഎസ്എസ്‌സിയിലേക്കുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷ തട്ടിപ്പില്‍ അറസ്റ്റിലായത് മുഖ്യപ്രതികള്‍. പ്രതികള്‍ കുറ്റം സമ്മതിച്ചു. ഹരിയാനയില്‍ നിന്ന് കേരള പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം അറസ്റ്റിലായവര്‍ക്ക് പരീക്ഷയ്ക്ക് ഉത്തരം പറഞ്ഞുകൊടുത്തവരാണ് ഇന്ന് പിടിയിലായത്.

നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇവരെ ഉടന്‍ കേരളത്തില്‍ എത്തിക്കുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു. ഇതോടെ, കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം 9 ആയി. ഹരിയാന സ്വദേശികളായ സുനില്‍ (26), സുമിത്ത് (25) എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. തട്ടിപ്പ് അസൂത്രണം നടത്തിയത് ഹരിയാനയില്‍ വെച്ചെന്നും തട്ടിപ്പിന് പിന്നില്‍ വന്‍ സംഘമുണ്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

വലിയ തുകയാണ് ആള്‍മാറാട്ടത്തിന് പ്രതിഫലമായി നല്‍കിയത്. പരീക്ഷയെഴുതി വിമാനത്തില്‍ മടങ്ങാനടക്കം സൗകര്യം ഒരുക്കിയിരുന്നു.

webdesk14: