X

പത്താന്‍; സിനിമയുടെ പേര് മാറ്റണമെന്ന് ഉലമ ബോര്‍ഡ്

ദീപികാ പദുക്കോണും ഷാരൂഖ് ഖാനും കേന്ദ്ര കഥാപാത്രമായി എത്തുന്ന പത്താന്‍ സിനിമയുടെ വിവാദം തുടരുന്നു. ചിത്രത്തിന്റെ പേര് മാറ്റണമെന്ന പുതിയ വാദവുമായി രംഗത്തെത്തിയിരക്കുകയാണ് മധ്യപ്രദേശ് ഉലമ ബോര്‍ഡ്. കഴിഞ്ഞ ദിവസം ചിത്രത്തിലെ’ബേഷാരം രംഗ്’ എന്ന ഗാനം പുറത്തുവന്നതിന് പിന്നാലെ വലിയ വിവാദമാണ് ഉണ്ടായത്. അത് ആറിത്തണുക്കും മുമ്പേയാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്.

സിനിമ ബഹിഷ്‌കരിക്കാന്‍ ആവശ്യപ്പെട്ടത് മുതല്‍ കോലം കത്തിക്കുന്നത് വരെയുള്ള പ്രതിഷേധമാണ് ഓണ്‍ലൈനിലും ഓഫ്‌ലൈനിലും ഉയര്‍ന്നത്. ചിത്രത്തിനെതിരെ നിയമ യുദ്ധത്തിന് ഒരുങ്ങുമെന്നാണ് മധ്യപ്രദേശ് ഉലമ ബോര്‍ഡിന്റെ ഭീഷണി. ചിത്രം മധ്യപ്രദേശില്‍ മാത്രമല്ല, രാജ്യത്തുടനീളം റിലീസ് ചെയ്യാന്‍ ഞങ്ങള്‍ അനുവദിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.

‘പത്താന്‍മാര്‍ മുസ്ലീം സമുദായങ്ങളിലെ ഏറ്റവും ആദരണീയമായ വിഭാഗമാണ്. ഈ സിനിമയില്‍ പത്താന്‍മാരെ മാത്രമല്ല, മുസ്ലീം സമുദായത്തെയാകെ അപകീര്‍ത്തിപ്പെടുത്തുകയാണ്. പത്താന്‍ എന്നാണ് ചിത്രത്തിന്റെ പേര്, അതില്‍ സ്ത്രീകള്‍ അശ്ലീല നൃത്തം ചെയ്യുന്നതായി കാണാം. സിനിമയില്‍ പഠാന്‍മാരെ തെറ്റായി ചിത്രീകരിക്കുകയാണ്. മധ്യപ്രദേശ് ഉലമാ ബോര്‍ഡ് പ്രസിഡണ്ട് സെയ്യിദ് അലി പറഞ്ഞു. ‘നിര്‍മ്മാതാക്കള്‍ പത്താന്‍ എന്ന പേര് നീക്കം ചെയ്യണം. ഷാരൂഖ് ഖാന്‍ തന്റെ കഥാപാത്രത്തിന്റെ പേര് മാറ്റണം. അതിനുശേഷം, നിങ്ങള്‍ ആഗ്രഹിക്കുന്നതെന്തും ചെയ്യുക. അദേഹം കൂട്ടിച്ചേര്‍ത്തു.

Test User: