തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രറിയേറ്റില്‍ ഉള്‍പ്പെടുത്തണമെന്ന നിലപാടിലുറച്ച് വി.എസ് അച്യുതാനന്ദന്‍. ഇന്ന് രാവിലെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. അതേസമയം വി.എസിന്റെ സെക്രട്ടറിയേറ്റ് പ്രവേശനം തടയണമെന്നാണ് പണറായിപക്ഷ നിലപാട്. എന്നാല്‍ വി.എസിന്റെ കാര്യത്തില്‍ കേന്ദ്രനേതൃത്തില്‍ ഭിന്നത ഉടലെടുത്തു.
വിഎസിനെതിരെ നടപടി വേണ്ടെന്ന സീതാറാം യച്ചൂരി ഉള്‍പ്പെടെയുള്ളവര്‍ നിലപാട് സ്വീകരിക്കുമ്പോ്ള്‍ അച്ചടക്കലംഘനം കണ്ടെത്തിയ സാഹചര്യത്തില്‍ ചെറുതെങ്കിലും നടപടി വേണമെന്നാണ് പ്രകാശ് കാരാട്ട് ഉള്‍പ്പെടെയുള്ളവരുടെ നിലപാട്. അതേസമയം സമവായത്തിലൂടെ പിബി കമ്മിഷന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണു നേതൃത്വം ലക്ഷ്യമിടുന്നത്.