X

മാനനഷ്ടക്കേസില്‍ വിഎസിന് തിരിച്ചടി; ഉമ്മന്‍ചാണ്ടിക്ക് നഷ്ടപരിഹാരമായി 10 ലക്ഷം നല്‍കണം

സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഴിമതി നടത്തിയെന്ന വിഎസ് അച്യുതാനന്ദന്റെ പ്രസ്താവനക്കെതിരെ നല്‍കിയ കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് അനുകൂല വിധി. തിരുവനന്തപുരം സബ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്.
വിഎസ് 10,10,000 രൂപ ഉമ്മന്‍ചാണ്ടിക്ക് മാനനഷ്ടത്തിനുള്ള നഷ്ടപരിഹാരമായി നല്‍കണമെന്നാണ് സബ് കോടതി ഉത്തരവിട്ടത്.

2013 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒരു മാധ്യമത്തിന് അന്ന്‌ വിഎസ് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്‌,   മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ഒരു കമ്പനിയുണ്ടാക്കി തട്ടിപ്പ് നടത്തിയെന്നായിരുന്നു. 2014 ലാണ് ഉമ്മന്‍ ചാണ്ടി വിഎസിനെതിരെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്. പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യം ഉന്നയിച്ച് ഉമ്മന്‍ ചാണ്ടി വക്കീല്‍ നോട്ടീസ് സമര്‍പ്പിച്ചിരുന്നു. ഒരു കോടി രൂപയായിരുന്നു സംഭവത്തില്‍ ആവശ്യപ്പെട്ടത്.

Test User: