ലണ്ടന്‍: വിഖ്യാത സാഹിത്യകാരനും നൊബേല്‍ സമ്മാന ജേതാവുമായ വി എസ് നയ്‌പോള്‍ അന്തരിച്ചു. 85 വയസായിരുന്നു. ഇന്നു രാവിലെ ലണ്ടനിലെ വസതിയിലായിരുന്നു അന്ത്യം. 2001ലാണ് ഇന്ത്യന്‍ വംശജനായ നയ്‌പോളിന് നൊബേല്‍ സമ്മാനം ലഭിച്ചത്.
1932 ഓഗസ്റ്റ് 17ന് ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയിലെ ചഗ്‌വാനാസിലാണ് ജനനം. 1957ല്‍ ആദ്യനോവലായ ദ മിസ്റ്റിസ് മെസ്സര്‍ പ്രസിദ്ധീകരിച്ചു. കൊളോണിയലിസത്തിന്റെ കറുത്ത അധ്യായങ്ങള്‍ പരാമര്‍ശ വിധേയമാകുന്ന നിരവധി പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. എ ഹൗസ് ഫോര്‍ മിസ്റ്റര്‍ ബിശ്വാസ്, ദ് റിട്ടേണ്‍ ഓഫ് ഈവ പെരോണ്‍, ഇന്‍ എ ഫ്രീ സ്‌റ്റേറ്റ്, ദി എനിഗ്മ ഓഫ് അറൈവല്‍, ഇന്ത്യ വൂണ്ടഡ് സിവിലൈസേഷന്‍ എന്നിവ ശ്രദ്ധേയമായ കൃതികളാണ്. അദ്ദേഹം 30ലധികം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
- 6 years ago
chandrika