X

വിഎസിനെതിരെ കടുത്ത നടപടി വേണമെന്ന് സിപിഎം സംസ്ഥാന സമിതിയില്‍ ആവശ്യം

തിരുവനന്തപുരം: മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദനെതിരെ കടുത്ത നടപടി വേണമെന്നാവശ്യപ്പെട്ട് സിപിഎം സംസ്ഥാന സമിതിയില്‍ ബഹളം. പി.ജയരാജന്‍, എം.വി ജയരാജന്‍, കോലിയക്കോട് കൃഷ്ണന്‍ നായര്‍ എന്നിവരാണ് ആവശ്യമുന്നയിച്ചത്. നിലവില്‍ വി.എസിന് ഏറ്റവും ലഘുവായ അച്ചടക്ക നടപടിയാണ് നല്‍കിയത്. അതിനു പകരം വി.എസ് കടുത്ത ശിക്ഷ നല്‍കണമെന്നാണ് നേതാക്കളുടെ ആവശ്യം. പൊളിറ്റ് ബ്യൂറോ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വി.എസ് അച്യുതാനന്ദനെ സിപിഎം കേന്ദ്ര കമ്മിറ്റി പരസ്യമായി താക്കീത് ചെയ്തത്.

chandrika: