തിരുവനന്തപുരം: മൂന്നാര്‍ വിഷയത്തില്‍ മന്ത്രി എം.എം മണിയെ വിമര്‍ശിച്ച് ഭരണപരിഷ്‌ക്കരണ ചെയര്‍മാന്‍ വി.എസ് അച്ചുതാനന്ദന്‍ രംഗത്ത്. ഇന്നലെ വി.എസിനെ എം.എം മണി വിമര്‍ശിച്ചിരുന്നു. അതിന് മറുപടിയായാണ് വി.എസ് രംഗത്തെത്തിയത്. കാര്യങ്ങള്‍ പഠിക്കാത്തത് ആരാണെന്ന് ജനങ്ങള്‍ക്കറിയാം. മൂന്നാറില്‍ കയ്യേറ്റമില്ലെന്നാണല്ലോ ആ വിദ്വാന്‍ പറയുന്നത്. ഇതെല്ലാം ഭൂമാഫിയയെ സഹായിക്കാനാണെന്നും വി.എസ് പറഞ്ഞു.
മൂന്നാറില്‍ കയ്യേറ്റമില്ല. എസ് രാജേന്ദ്രന്‍ എം.എല്‍.എ അവകാശപ്പെടുന്നത് അദ്ദേഹത്തിന് പട്ടയമുണ്ടെന്നാണ്. അയാള്‍ അവിടെ ജനിച്ചുവളര്‍ന്നയാളാണ്. വെറുതെ അദ്ദേഹത്തിന്റെ മെക്കിട്ടു കയറുകയാണെന്നും വി.എസിന് മറുപടിയായി ഇന്നലെ മണി പറഞ്ഞിരുന്നു. വി.എസിനെക്കുറിച്ച് താന്‍ എന്തെങ്കിലും പറഞ്ഞാല്‍ വയ്യാവേലിയാകുമെന്നും വി.എസ് മൂന്നാര്‍ വിഷയം നന്നായി പഠിച്ചിട്ടുണ്ടോയെന്ന് സംശയമുണ്ടെന്നും മണി പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ഇപ്പോള്‍ വി.എസ് എത്തിയിരിക്കുന്നത്.