X

വിഎസിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് ഡോക്ടര്‍

തിരുവനന്തപുരം: രക്തസമ്മര്‍ദ്ദം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഭരണപരിഷ്‌ക്കാര ചെയര്‍മാന്‍ വിഎസ് അച്ചുതാനന്ദന്റെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇന്നലെയാണ് പതിവ് സായാഹ്ന സവാരിക്കിടെ വിഎസ് കുഴഞ്ഞുവീണത്. ഐസിയുവില്‍ ആയിരുന്ന വിഎസിനെ ഇന്ന് രാവിലെ വാര്‍ഡിലേക്ക് മാറ്റി.

വൈകുന്നേരം ചില പരിശോധനകള്‍കൂടി വിഎസിന് നടത്തേണ്ടിവരും. ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരിക്കും ഇന്നും വിഎസ്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിഎസിനൊപ്പം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുണ്ട്.

Web Desk: