തിരുവനന്തപുരം: നോട്ട് അസാധുവാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നീക്കത്തെ വിമര്‍ശിച്ച് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. നോട്ടു റദ്ദാക്കിയ തലതിരിഞ്ഞ തീരുമാനം പിന്‍വലിക്കാന്‍ പ്രധാനമന്ത്രി തയാറാവണമെന്ന് അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. നോട്ടു നിരോധനം ചര്‍ച്ചയാകുന്ന സമയത്ത് പാര്‍ലമെന്റില്‍ വരാന്‍ പോലും മര്യാദ കാണിക്കാത്ത വ്യക്തിയാണ് മോദി. മുന്‍ ഭരണാധികാരി മുഹമ്മദ് ബിന്‍ തുഗ്ലക്കിന്റെ ആശാനാകാനാണ് മോദി ശ്രമിക്കുന്നതെന്നും വി.എസ് കുറ്റപ്പെടുത്തി. നോട്ടുകള്‍ മാറ്റിവാങ്ങാനും പണമിടപാടുകള്‍ നടത്താനും ക്യൂവില്‍ നില്‍ക്കുന്ന ജനങ്ങള്‍ 2019ലെ തെരഞ്ഞെടുപ്പിലും ക്യൂ നില്‍ക്കും. അത് വോട്ടു ചെയ്യാനായിരിക്കും. അന്നവര്‍ മോദിയുടെ നെഞ്ചത്തായിരിക്കും ചാപ്പ കുത്തുകയെന്നും വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.