X

അമിത് ഷായുടെ തട്ടിപ്പ് കേരളത്തില്‍ ചെലവാകില്ലെന്ന് വി.എസ്

തിരുവനന്തപുരം: കേരളത്തില്‍ വന്ന് വര്‍ഗീയ വാചകക്കസര്‍ത്ത് നടത്തി കൈയടി നേടാനാണ് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ ശ്രമമെന്ന് വി.എസ്.അച്യുതാനന്ദന്‍. കഴിഞ്ഞ ദിവസം കണ്ണൂരിലാണ് അമിത്ഷാ കേരളത്തിലെ സര്‍ക്കാരിനെ താഴെയിറക്കുമെന്ന പരാമര്‍ശം നടത്തിയത്.

കഞ്ചിക്കോട് കോച്ച് ഫാക്ടറിയടക്കം, കേരളത്തിന്റെ ദീര്‍ഘകാല ആവശ്യങ്ങളോട് മുഖം തിരിക്കുകയും അതേസമയം, അതെല്ലാം അനുവദിച്ചത് തങ്ങളാണെന്ന പച്ചക്കള്ളം പ്രസംഗിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന ഷായുടെ തട്ടിപ്പ് കേരളത്തില്‍ ചെലവാകില്ലെന്നും വി.എസ് പ്രസ്താവനയില്‍ പറഞ്ഞു.

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തോട് കേന്ദ്രം ചെയ്തത് എന്താണെന്ന് ഇവിടത്തെ കുഞ്ഞുങ്ങള്‍ക്ക് പോലും അറിയാം. ശബരിമലയില്‍ സ്ത്രീകള്‍ കയറണം എന്ന് ഉത്തരേന്ത്യയിലിരിക്കുമ്പോള്‍ നിലപാടെടുക്കുകയും സ്ത്രീ പ്രവേശനത്തിനെതിരെ സമരം ചെയ്യണമെന്ന് കേരളത്തിലെത്തുമ്പോള്‍ ആഹ്വാനം ചെയ്യുകയും ചെയ്യുന്ന ഇരട്ടത്താപ്പും കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാമെന്നത് അമിത് ഷാ മനസിലാക്കുന്നത് നല്ലതാണെന്നും വി.എസ് പറഞ്ഞു.

chandrika: