കോഴിക്കോട്: പൂട്ടിയിടേണ്ടത് ഹാദിയയെ അല്ലെന്ന് ഭരണപരിഷ്‌ക്കരണ ചെയര്‍മാന്‍ വി.എസ് അച്ചുതാനന്ദന്‍. സമൂഹത്തിന്റെ മതേതര സ്വഭാവം തകര്‍ക്കുകയാണ് സംഘ്പരിവാര്‍ ചെയ്യുന്നതെന്നും മാതൃഭൂമിയില്‍ എഴുതിയ ലേഖനത്തിലാണ് വി.എസ് പറയുന്നു.
ഹാദിയയുടെ ഇന്നത്തെ വിശ്വാസമനുസരിച്ച് അവള്‍ ജീവിക്കട്ടെയെന്നാണ് ഹാദിയയെക്കുറിച്ചുള്ള വി.എസിന്റെ പരാമര്‍ശം. ഹാദിയ അവളുടെ ഇന്നത്തെ വിശ്വാസമനുസരിച്ച് ജീവിക്കട്ടെ. അവളുടെ നാളത്തെ വിശ്വാസം അവള്‍ നാളെ സ്വീകരിക്കട്ടെ. പൂട്ടിയിടേണ്ടത് ഹാദിയയെ അല്ല. മതത്തിന്റെ പേരില്‍ വ്യക്തി സ്വാതന്ത്ര്യത്തിനു മേല്‍ കുതിര കേറാന്‍ വരുന്ന വര്‍ഗ്ഗീയ ശക്തികളെയാണ്. ഒരു വ്യക്തിയുടെ മതം എന്ന ഘടകത്തെ ആസ്പദമാക്കി അനുകൂലമായും പ്രതികൂലമായും ചില വര്‍ഗ്ഗീയ സംഘടനകള്‍ രംഗത്തുവരികയാണ്. അവരെ എതിര്‍ക്കേണ്ടതുണ്ട്. ഈ വിഷസര്‍പ്പങ്ങളെ നമ്മള്‍ തിരിച്ചറിയുകയും ഒറ്റപ്പെടുത്തുകയും വേണമെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു. ഒരു മതം അടിച്ചേല്‍പ്പിക്കാനാവില്ല. വ്യക്തിയില്‍ ജന്മനാ ഒരു മതം അടിച്ചേല്‍പ്പിക്കുകയും അതാണ് ‘ഘര്‍’ എന്ന് നിഷ്‌കര്‍ക്കുകയും ചെയ്യുന്നത് വ്യക്തി സ്വാതന്ത്ര്യത്തിലുള്ള അനാവശ്യവും നിയമവിരുദ്ധവുമായ കടന്നുകയറ്റമാണ്. ‘ഘര്‍വാപ്പസി’ എന്ന് പേരിട്ടും മാതാപിതാക്കളെ സ്വാധീനിച്ചും ഇതിന് ന്യായീകരണമൊരുക്കാന്‍ ശ്രമിക്കുന്നതിലൂടെ സമൂഹത്തിന്റെ മതേതര സ്വഭാവം തകര്‍ക്കുകയാണ് സംഘ്പരിവാര്‍ ചെയ്യുന്നതെന്നും
ലേഖനത്തില്‍ പറയുന്നു.