കോഴിക്കോട്: വ്യാപാര പ്രമുഖനും യു.എ.ഇ ഈറ്റന്‍ഡ്രിങ്ക് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും ന്യൂസ് കേരള ദിനപത്രം മാനേജിംഗ് എഡിറ്ററുമായ വി. പി അബ്ദുള്ള (62) അന്തരിച്ചു. രോഗ ബാധയെ തുടര്‍ന്ന് മിംസ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരുന്നു. കബറടക്കം നാളെ (ചൊവ്വാഴ്ച) രാവിലെ 8 മണിക്ക് പാവങ്ങാട് ദാറുസ്സലാം മസ്ജിദില്‍ നമസ്‌കാരത്തിന് ശേഷം നാദാപുരം ജുമുഅത്ത് പള്ളി ഖബര്‍ സ്ഥാനില്‍ മറവുചെയ്യും. കോഴിക്കോട് സഫയര്‍ സെന്‍ട്രല്‍ സ്‌കൂള്‍ ചെയര്‍മാനുമാന്‍ കൂടിയാണ് അബ്ദുള്ള. സൈനബയാണ് ഭാര്യ. മക്കള്‍: അസറ, അസീബ, അഷര്‍ അബ്ദുള്ള. മരുമക്കള്‍: കിളിയമണ്ണില്‍ അഹമ്മദ് ഫഹദ്, സി. പി സുനീര്‍, ആയിഷ തസ്നീം(കൊടുവള്ളി).
- 6 years ago
chandrika
ന്യൂസ് കേരള ദിനപത്രം മാനേജിംഗ് എഡിറ്റര്‍ വി.പി അബ്ദുള്ള അന്തരിച്ചു
Tags: death newsobit