X

വോട്ടര്‍മാരെ മത ചിഹ്നങ്ങള്‍ ഉപയോഗിച്ച് സ്വാധീനിച്ചു; സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്

വോട്ടര്‍മാരെ മത ചിഹ്നങ്ങള്‍ ഉപയോഗിച്ച് സ്വാധീനിച്ചതില്‍ സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്. തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് നോട്ടീസ്. മൂന്നാഴ്ചയ്ക്കകം സുരേഷ് ഗോപി മറുപടി നല്‍കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

ജനപ്രാതിനിധ്യ നിയമം ലംഘിച്ചെന്നും പരാതിയില്‍ പറയുന്നു. തെരെഞ്ഞെടുപ്പ് സമയത്തും എം പി ഫണ്ടില്‍ നിന്ന് പെന്‍ഷന്‍ നല്‍കിയെന്നും ഹര്‍ജിയില്‍ പറയുന്നു.

മുമ്പ് ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്തും സുരേഷ് ഗോപിക്കെതിരെ പെരുമാറ്റ ചട്ടലംഘന പരാതി നിലനിന്നിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ വിതരണം ചെയ്ത നോട്ടീസിലെ പിഴവായിരുന്നു കാരണം. വോട്ട് അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള നോട്ടീസുകളില്‍ പ്രിന്റിംഗ് ആന്‍ഡ് പബ്ലിഷിംഗ് വിശദാംശങ്ങള്‍ ഇല്ലെന്നും, ഇത്തരം ലഘുലേഖകളില്‍ വ്യാപകമായി മതചിഹ്നങ്ങള്‍ ഉപയോഗിക്കുന്നുവെന്നുമായിരുന്നു പരാതി.

 

 

webdesk17: