X
    Categories: indiaNews

വോട്ടെണ്ണലിലെ ക്രമക്കേട്; മഹാസഖ്യം കോടതിയെ സമീപിച്ചേക്കും

പട്‌ന: ബിഹാറില്‍ മഹാസഖ്യം നിയമനടപടിക്കെന്ന് സൂചന. വോട്ടെണ്ണലില്‍ ക്രമക്കേട് ആരോപിച്ച് കോടതിയെ സമീപിക്കുന്നത് പരിഗണനയിലാണ്. ചെറിയ ഭൂരിപക്ഷത്തിനു ജെഡിയു ജയിച്ച മണ്ഡലങ്ങളില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഓഫീസ് ഇടപ്പെട്ട് തിരഞ്ഞെടുപ്പ് ഓഫീസര്‍മാരുടെ ഇടപെടലോടെ ക്രമക്കേട് നടന്നുവെന്നാണ് ആരോപണം.

മഹാസഖ്യം 119 സീറ്റുകളില്‍ വിജയിച്ചിരുന്നുവെങ്കിലും ആ തിരഞ്ഞെടുപ്പുഫലം പുറത്തുവിടാതെ ജെഡിയുവിന് അനുകൂലമായി ജനവിധി മാറ്റാന്‍ ഇടപെടലുകള്‍ നടന്നുവെന്ന് ആര്‍ജെഡി നേതാക്കള്‍ ആരോപിക്കുന്നു. എന്നാല്‍ നിയമപോരാട്ടത്തിന് എത്രമാത്രം സാധ്യതയുണ്ടെന്നു സംശയമാണ്.

അതേസമയം, പ്രദേശിക നേതാക്കള്‍ മാത്രമാണ് നിലവില്‍ ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. തേജ്വസി യാദവോ മറ്റു മുതിര്‍ന്ന നേതാക്കളോ ഈ ആരോപണം ഏറ്റെടുക്കാന്‍ തയാറായിട്ടില്ല. മുതിര്‍ന്ന നേതാക്കള്‍ ഈ ആരോപണം ഏറ്റെടുത്താല്‍ പട്‌ന ഹൈക്കോടതിയെയോ സുപ്രീംകോടതിയെയോ സമീപിച്ചേക്കാന്‍ സാധ്യതയുണ്ട്.

 

Test User: