കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നേറ്റം തടയാന്‍ സിപിഎം ആസൂത്രിതമായി യുഡിഎഫ് വോട്ടുകള്‍ വെട്ടുന്നു. സിപിഎം അനുഭാവികളായ ബൂത്ത് ലെവല്‍ ഓഫീസര്‍മാരുമായി ചേര്‍ന്നാണ് ഗൂഢനീക്കം. വളരെ ആസൂത്രിതമായാണ് സിപിഎം ഇക്കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നത്.
എങ്ങനെയാണ് യുഡിഎഫ് വോട്ടുകൾ കൂട്ടമായി വെട്ടുന്നത്?
1. സിപിഎം താഴെ തട്ടിൽ വോട്ടർ പട്ടിക പഠിക്കുന്നു.
2. അവരുടെ വോട്ടുകൾ ചേർക്കുന്നതിന് അപ്പുറം യുഡിഎഫിന് ലഭിക്കുന്ന വോട്ടുകൾ വെട്ടിക്കളയേണ്ടവ മാർക്ക് ചെയ്യുന്നു.
3. നോട്ടീസ് പോലും അയക്കാതെ ബിഎല്‍ഒമാരുമായി ചേർന്ന് യുഡിഎഫ് വോട്ടുകൾ വെട്ടിക്കളയുന്നു.
4. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇത്തരത്തിൽ 10 ലക്ഷം വോട്ടുകൾ വെട്ടിയെന്നത് ഉമ്മൻ ചാണ്ടി കണക്കുകളുടെ പിൻബലത്തിൽ പറഞ്ഞിരുന്നു.
5. കൊല്ലം പാർലമെന്റ് മണ്ഡലത്തിൽ ഏകദേശം ഒരു ലക്ഷത്തോളം യുഡിഎഫ് വോട്ടുകൾ ഇത്തരത്തിൽ വെട്ടി കളഞ്ഞിരുന്നു എന്ന് എൻകെ പ്രേമചന്ദ്രൻ എംപി പറഞ്ഞു.
6. ഇതിൽ നടക്കുന്നത് – നിലവിലുള്ള വോട്ടർപട്ടികയിൽ പേരുകൾ ഉള്ള യുഡിഎഫ് വോട്ടുകൾ തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുൻപ് വരുന്ന വോട്ടർ പട്ടികയിൽ നിന്ന് അപ്രത്യക്ഷമാകും. ഇത് നോട്ടീസോ മറ്റ് നടപടികളോ പാലിക്കാതെ സിപിഎം ബൂത്തുതത്തലിൽ നൽകുന്ന വിവരങ്ങൾ അനുസരിച്ച് വോട്ട് വെട്ടുന്നതാണ്.
ഇക്കാര്യത്തില്‍ യുഡിഎഫ് പ്രാദേശിക നേതൃത്വം ശക്തമായ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. തങ്ങളുടെ ബൂത്തുകളില്‍ ഇത്തരത്തില്‍ വോട്ടുകള്‍ പോയിട്ടില്ലെന്ന് ഉറപ്പാക്കണം. അതിനെക്കുറിച്ച് വിശദമായ വിവരങ്ങള്‍ ശേഖരിച്ച് നിയമനടപടി അടക്കം സ്വീകരിക്കാന്‍ മുന്നൊരുക്കങ്ങള്‍ നടത്തണം. ഇതിനായി നിയമവിദഗ്ധരുടെ സഹായം തേടാവുന്നതാണ്.