X

കേരളത്തില്‍ 2.54 കോടി വോട്ടര്‍മാര്‍; കൂടുതല്‍ മലപ്പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് ആകെയുള്ളത് 2,54,08,711 വോട്ടര്‍മാര്‍. ഇതില്‍ 1,22,97,403 പേര്‍ പുരുഷന്‍മാരും 119 പേര്‍ ട്രാന്‍സ്ജെന്‍ഡറുകളും ശേഷിക്കുന്നവര്‍ വനിതകളുമാണ്. മലപ്പുറത്താണ് കൂടുതല്‍ വോട്ടര്‍മാര്‍, 30,47,923. വയനാട്ടിലാണ് ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത് – 5,81,245 പേര്‍. 30-39 വയസ്സിനിടയിലാണ് ഏറ്റവുമധികം വോട്ടര്‍മാരുള്ളത്, 56,92,617. 18-19 വയസിലുള്ളവര്‍ 2,61,778 പേരുണ്ട്. 20-29 വയസിനിടയിലുള്ള 45,23,000 പേരുണ്ട്. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്ന ഏപ്രില്‍ എട്ടു വരെ പേരു ചേര്‍ക്കാം. വോട്ടര്‍ പട്ടികയില്‍ പേര് വിട്ടുപോയാല്‍ 1950 എന്ന ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കാം. 1800 425 1965 ആണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിലെ നമ്പര്‍.

chandrika: