ഇന്തോനേഷ്യ: ഇന്തോനേഷ്യയിലെ ഏറ്റവും വലിയ അഗ്‌നിപര്‍വ്വതം വീണ്ടും പുകയുന്നു. രണ്ട് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ചെറിയ സ്‌ഫോടനങ്ങളും ചാരവും പുകയുമാണ് അഗ്‌നിപര്‍വ്വതത്തില്‍ നിന്ന് ഉണ്ടായത്. ജാവയുടെ പ്രധാന ദ്വീപായ മൗറാ മെറപ്പിയില്‍ തിങ്കളാഴ്ച രണ്ട് തവണ അഗ്‌നിപര്‍വ്വത സ്‌ഫോടനം ഉണ്ടായതായി ഡിസാസ്റ്റര്‍ മിറ്റിഗേഷന്‍ ഏജന്‍സി വക്താവ് പറഞ്ഞു. അഗ്‌നിപര്‍വ്വത സ്‌ഫോടനത്തില്‍ 1,200 മീറ്റര്‍ ഉയരത്തില്‍ ചാരവും ,സ്‌ഫോടന അവശിഷ്ടങ്ങളും ഉയര്‍ന്നുവെന്ന് അദ്ദേഹം പറഞ്ഞു. നിരവധി ഗ്രാമങ്ങളില്‍ ചാരം നിറയുകയും ചെയ്തു.മേയ് 11 നാണ് മെറപ്പിയില്‍ അഗ്‌നിപര്‍വ്വത സ്‌ഫോടനം നടന്നത്. 500 ഇന്തോനേഷ്യന്‍ അഗ്‌നിപര്‍വ്വതങ്ങളില്‍ ഏറ്റവും സജീവമാണ് 2,968 മീറ്റര്‍ ഉയരത്തിലുള്ള ഈ പര്‍വ്വതം. 2010 ലെ ഏറ്റവും വലിയ സ്‌ഫോടനത്തില്‍ 347 പേരാണ് കൊല്ലപ്പെട്ടത്.
- 6 years ago
chandrika
Categories:
Video Stories