X
    Categories: indiaNews

20,000 കോടിയുടെ നികുതി ബാധ്യത: ഇന്ത്യക്കെതിരെ അന്താരാഷ്ട്ര കോടതിയില്‍ വോഡാഫോണിന് അനുകൂലവിധി

ന്യൂഡല്‍ഹി: ഇന്ത്യക്കെതിരെ അന്താരാഷ്ട്ര കോടതിയില്‍ ഫയല്‍ചെയ്ത നികുതി തര്‍ക്കകേസില്‍ വോഡാഫോണിന് അനുകൂലവധി. വോഡാഫോണ്‍ കമ്പനിക്കുമേല്‍ നികുതിയും അതിന്റെ പലിശയും പിഴയും ചുമത്തുന്നത് ഇന്ത്യയും നെതര്‍ലാന്‍ഡും തമ്മിലുള്ള നിക്ഷേപ ഉടമ്പടിയുടെ ലംഘനമാണെന്നാണ് ഹേഗിലെ അന്താരാഷ്ട്ര ആര്‍ബിട്രേഷന്‍ ട്രൈബ്യൂണല്‍ വിധിച്ചത്.

2007ല്‍ ഹച്ചിസണില്‍നിന്ന് ഇന്ത്യയിലെ ടെലികോം ആസ്തി വോഡാഫോണ്‍ ഏറ്റെടുത്തതിലെ നികുതി തര്‍ക്കമാണ് അന്താരാഷ്ട്ര കോടതി കയറിയത്. 11 ബില്യണ്‍ ഡോളറിന്റെ ഏറ്റെടുക്കലാണ് അന്ന് വോഡാഫോണ്‍ നടത്തിയത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് നികുതി അടയ്ക്കാന്‍ ബാധ്യതയുണ്ടെന്ന് രണ്ടാം യുപിഎ സര്‍ക്കാര്‍ വോഡാഫോണിനോട് ആവശ്യപ്പെടുകയായിരുന്നു.

ആദായ നികുതി നിയമപ്രകാരം ഉറവിടത്തില്‍(ടിഡിഎസ്)നിന്ന് നികുതി ഈടാക്കി അടയ്ക്കാന്‍ വോഡാഫോണിന് ബാധ്യതയുണ്ടെന്നാണ് സര്‍ക്കാര്‍ കമ്പനിയെ അറിയിച്ചത്. എന്നാല്‍, വോഡാഫോണില്‍നിന്ന് കുടിശ്ശിക ഈടാക്കരുതെന്നും നിയമനടപടികള്‍ക്കായുള്ള ചെലവിനത്തില്‍ ഭാഗിക നഷ്ടപരിഹാരമായി 4000 കോടി(5.47 മില്യണ്‍ ഡോളര്‍) ഇന്ത്യ നല്‍കണമെന്നുമുല്ല അന്താരാഷ്ട്ര കോടതി വിധി കേന്ദ്ര സര്‍ക്കാറിന് തിരിച്ചടിയാണ്.

2012ല്‍ ഇന്ത്യയിലെ പരമോന്നത കോടതി ടെലികോം ദാതാവിന് അനുകൂലമായി വിധി പ്രസ്താവിച്ചെങ്കിലും സര്‍ക്കാര്‍ നിയമങ്ങളില്‍ മാറ്റം വന്നത് വോഡാഫോണിന് തിരിച്ചടിയാവുകയായിരുന്നു. തുടന്ന് യുപിഎയുടെ അധികാര മാറ്റത്തോടടുത്ത് 2014 ഏപ്രിലിലാണ് വോഡഫോണ്‍ ഇന്ത്യയ്ക്കെതിരെ അന്താരാഷ്ട്ര കോടതി
നടപടികകളിലേക്ക് തിരിഞ്ഞത്.

chandrika: