X

വോഡഫോണിന് ആദ്യ ഖത്തരി സി.ഇ.ഒ; ശൈഖ് ഹമദ് അബ്ദുല്ല അല്‍താനി ഉടന്‍ ചുമതലയേല്‍ക്കും

ശൈഖ് ഹമദ് അബ്ദുല്ല അല്‍താനി

ദോഹ: വോഡഫോണ്‍ ഖത്തര്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ പദവിയില്‍ ആദ്യമായി ഒരു സ്വദേശി ചുമതലയേല്‍ക്കുന്നു. ശൈഖ് ഹമദ് ബിന്‍ അബ്്ദുല്ലാ അല്‍താനിയാണ് മാര്‍ച്ച് രണ്ടാം വാരം ഈ പദവിയിലെത്തുക. വോഡഫോണ്‍ ഖത്തര്‍ സീനിയര്‍ ബിസിനസ്സ് ഡവലപ്‌മെന്റ് മാനേജര്‍, ഹെഡ് ഓഫ് പബ്ലിക് സെക്ടര്‍ സെയില്‍സ് ആന്റ് സെയില്‍സ് ഡയരക്ടര്‍ തുടങ്ങി വിവിധ ചുമതലകള്‍ അദ്ദേഹം വഹിച്ചിരുന്നു.
നേരത്തെ ഐ സി ടി ഖത്തറില്‍ ഉന്നത പദവി വഹിച്ചിരുന്ന ശൈഖ് ഹമദ് ബിന്‍ അബ്്ദുല്ല കാനഡയിലെ ഒട്ടോവ സര്‍വ്വകലാശാലയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബി എ ബിരുദം നേടിയിട്ടുണ്ട്. പരേതനായ ഗ്രഹാമി മാഹിര്‍ ആയിരുന്നു ആദ്യ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍. വോഡഫോണ്‍ ഖത്തര്‍ ജനകീയമാക്കുന്നതില്‍ പങ്കുവഹിച്ച അദ്ദേഹം ദോഹയില്‍ ജോലിയിലിരിക്കെ ഹൃദായാഘാതം വന്ന് മരിക്കുകയായിരുന്നു അദ്ദേഹം. 2009ലായിരുന്നു അദ്ദേഹം ചുമതലയേറ്റിരുന്നത്. ഗ്രഹാമിയുടെ പെട്ടെന്നുള്ള മരണത്തെത്തുടര്‍ന്ന് റിച്ചാര്‍ഡ് ഡാലി സി ഇ ഒ ആയി ചുമേലയേറ്റു. 2015ലാണ് നിലവിലുള്ള സി ഇ ഒ ഇയാന്‍ ഗ്രേ പദവിയിലെത്തുന്നത്. 2018 മാര്‍ച്ച് 19വരെ ഇയാന്‍ ചുമതലയിലുണ്ടാവും. 19ന് ചേരുന്ന വാര്‍ഷിക പൊതുസഭയ്ക്ക് ശേഷം പുതിയ സി ഇ ഒ പദവി ഔദ്യോഗികമായി ഏറ്റെടുക്കുമെന്ന് വോഡഫോണ്‍ ഖത്തര്‍ അറിയിച്ചു.

chandrika: