ന്യൂഡല്‍ഹി: തൊഴിലാളികളെ വന്‍തോതില്‍ പിരിച്ചുവിടാനൊരുങ്ങി ബ്രിട്ടീഷ് ടെലികോം ഭീമനായ വോഡഫോണ്‍. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 11,000 ജോലികള്‍ വെട്ടിക്കുറയ്ക്കുമെന്ന് കമ്പനി അറിയിച്ചു. പുതിയ സാമ്പത്തിക വര്‍ഷത്തിലെ വരുമാനത്തില്‍ കാര്യമായ വളര്‍ച്ചയുണ്ടാകില്ലെന്ന് പ്രവചിക്കുന്നതിനാല്‍ ചെലവുകള്‍ ചുരുക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ചീഫ് എക്‌സിക്യൂട്ടീവ് മാര്‍ഗരിറ്റ ഡെല്ല വാലെ വ്യക്തമാക്കി. കമ്പനിയുടെ പ്രകടനം വേണ്ടത്ര മികച്ചതല്ല. സ്ഥിരമായി സേവനങ്ങള്‍ എത്തിക്കുന്നത്, വോഡഫോണ്‍ മാറണമെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ കണക്ക് അനുസരിച്ച് വോഡഫോണിന് 104,000 ജീവനക്കാരായിരുന്നു ഉണ്ടായിരുന്നത്. 11,000 പിരിച്ചുവിടലുകള്‍ വോഡഫോണിന്റെ ആഗോള തൊഴിലാളികളുടെ 10 ശതമാനത്തിലധികം വരും. ഉപഭോക്താക്കള്‍, ലാളിത്യം, വളര്‍ച്ച എന്നിവയാണ് തന്റെ മുന്‍ഗണനകള്‍ എന്നും സ്ഥാപനം ലളിതമാക്കി മത്സരശേഷി വീണ്ടെടുക്കാനുള്ള സങ്കീര്‍ണതകള്‍ ഒഴിവാക്കുമെന്നും മാര്‍ഗരിറ്റ ഡെല്ല വാലെ കൂട്ടിചേര്‍ത്തു.