രാജ്യത്തെ മൊത്തം വയര്‍ലെസ് വരിക്കാരുടെ എണ്ണം ഏപ്രില്‍-ജൂണ്‍ പാദത്തിലെ 1,140.71 ദശലക്ഷത്തില്‍ നിന്ന് ജൂലൈ-സെപ്റ്റംബര്‍ പാദത്തിന്റെ അവസാനത്തില്‍ 148.58 ദശലക്ഷമായി ഉയര്‍ന്നു. ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ഏറ്റവും നഷ്ടം നേരിട്ട കമ്പനി വോഡഫോണ്‍ ഐഡിയയാണ്. എയര്‍ടെലും ജിയോയും വന്‍ മുന്നേറ്റം നടത്തിയപ്പോള്‍ ലക്ഷക്കണക്കിന് വരിക്കാരെയാണ് വോഡഫോണ്‍ ഐഡിയക്ക് നഷ്ടപ്പെട്ടത്. ഒരു വര്‍ഷം കൊണ്ട് വോഡഫോണ്‍ ഐഡിയക്ക് നഷ്ടപ്പെട്ടത് 7.68 കോടി വരിക്കാരെയാണ്.
ടെലിഫോണ്‍ വരിക്കാരുടെ എണ്ണം ജൂണ്‍ പാദത്തിലെ 1,160.52 ദശലക്ഷത്തില്‍ നിന്ന് ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ 168.66 ദശലക്ഷമായി ഉയര്‍ന്നു. മുന്‍ പാദത്തേക്കാള്‍ 0.70 ശതമാനം വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തി.
ജൂണ്‍ പാദത്തിലെ 636.83 ദശലക്ഷത്തില്‍ നിന്ന് സെപ്റ്റംബര്‍ അവസാനത്തോടെ നഗരപ്രദേശങ്ങളിലെ ടെലിഫോണ്‍ വരിക്കാരുടെ എണ്ണം 644.26 ദശലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. ഗ്രാമീണ ടെലിഫോണ്‍ വരിക്കാര്‍ ജൂണ്‍ പാദത്തിലെ 523.69 ദശലക്ഷത്തില്‍ നിന്ന് സെപ്റ്റംബര്‍ അവസാനത്തോടെ 524.39 ദശലക്ഷമായി ഉയര്‍ന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
മൊത്തം ഇന്റര്‍നെറ്റ് വരിക്കാരുടെ എണ്ണം ത്രൈമാസ നിരക്കില്‍ 3.66 ശതമാനം വര്‍ധനയുണ്ട്. ഏപ്രില്‍-ജൂണ്‍ മാസത്തിലെ 749.07 ദശലക്ഷത്തില്‍ നിന്ന് ജൂലൈസെപ്റ്റംബറില്‍ 776.45 ദശലക്ഷമായി. വയര്‍ലൈന്‍ വരിക്കാര്‍ ജൂണ്‍ അവസാനത്തില്‍ 19.81 ദശലക്ഷത്തില്‍ നിന്ന് സെപ്റ്റംബര്‍ അവസാനത്തോടെ 20.08 ദശലക്ഷമായി ഉയര്‍ന്നു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലെ റിപ്പോര്‍ട്ട് പ്രകാരം വോഡഫോണ്‍ ഐഡിയയുടെ വരിക്കാര്‍ 37.28 കോടിയായിരുന്നു. എന്നാല്‍ സെപ്റ്റംബര്‍ 2020 ലെ കണക്കുകള്‍ പ്രകാരം വരിക്കാരുടെ എണ്ണം 29.60 കോടിയായി കുറഞ്ഞു. എന്നാല്‍, ജിയോയുടെ വരിക്കാര്‍ 2019 സെപ്റ്റംബറിലെ 35.60 കോടിയില്‍ നിന്ന് 2020 സെപ്റ്റംബറില്‍ 40.62 കോടിയായി ഉയര്‍ന്നു. ഭാര്‍തി എയര്‍ടെലിന്റേത് 2019 സെപ്റ്റംബറിലെ 32.98 കോടിയില്‍ നിന്ന് 2020 സെപ്റ്റംബറില്‍ 33.10 കോടിയായും വര്‍ധിച്ചു.