X

സ്‌പെക്ട്രം കുടിശ്ശിക നല്‍കാന്‍ കഴിയാത്തതിനാല്‍ വോഡഫോണ്‍ ഐഡിയയുടെ 35.8 % ഓഹരി കേന്ദ്രത്തിലേക്ക്

ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്പനിയായ വോഡഫോണ്‍ ഐഡിയയുടെ (വി) 35.8 % ഓഹരി കേന്ദ്രത്തിലേക്ക്. രാജ്യത്തെ മൂന്നാമത്തെ വലിയ ടെലികോം കമ്പനിയാണ് വി. കേന്ദ്രത്തിന് 35.8 % ഓഹരി നല്‍കുന്നത് കമ്പനി കൊടുകേണ്ടിയിരുന്ന സ്‌പെക്ട്രം കുടിശ്ശികക്ക് പകരമായിട്ടാണ്. കോടികളുടെ കടബാധ്യത കമ്പനിക്ക് നല്‍കാന്‍ കഴിയാതായതോടെയാണ് കേന്ദ്രത്തിന് ഓഹരി വില്‍ക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനമെടുത്തത്.

വോഡഫോണ്‍ ഐഡിയ കേന്ദ്രത്തിന് നല്‍കേണ്ട 58,254 കോടി രൂപയില്‍ 7854 കോടി രൂപ മാത്രമാണ് ഇതുവരെ നല്‍കിയിട്ടുള്ളത്.
പലിശയായി 16,000 കോടി വേറെയും നല്‍ക്കണം. കഴിഞ്ഞ ദിവസം എജിആര്‍ കുടിശ്ശികയും സ്‌പെക്ട്രം ലേല തവണകളുമായി സംബന്ധിച്ച് ഇക്വിറ്റിയിലേക്ക് മുഴുവന്‍ പലിശയും മാറ്റാന്‍ ബോര്‍ഡ് തീരുമാനമെടുത്തിരുന്നു.  നിരക്കുകള്‍ ഉയര്‍ത്തിയിട്ടും പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് കമ്പനി.

Test User: