X

വോഡഫോണ്‍ ഐഡിയ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചു; പുതിയ പ്ലാനുകള്‍ ഇങ്ങനെ

മുംബൈ: ടെലികോം സേവനദാതാക്കളായ വോഡഫോണ്‍ ഐഡിയ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചു. പുതിയ പ്ലാനുകളില്‍ അധിക ആനുകൂല്യങ്ങള്‍ കുറവാണ്. ചില പ്ലാനുകളില്‍ നിന്ന് സീ 5 സബ്‌സ്‌ക്രിപ്ഷന്‍, ഓവര്‍ദിടോപ്പ് (ഒടിടി) വിനോദ പ്ലാറ്റ്‌ഫോം പോലുള്ള ആനുകൂല്യങ്ങള്‍ നീക്കംചെയ്തിട്ടുണ്ട്.

പുതിയ പ്രീപെയ്ഡ് പ്ലാനുകള്‍ 405 ലാണ് തുടങ്ങുന്നത്. ഇതോടൊപ്പം 595, 795, 2595 എന്നീ പ്ലാനുകളും അവതരിപ്പിച്ചു. വിവിധ പ്ലാനുകളുടെ കാലാവധി 28 ദിവസം മുതല്‍ ഒരു വര്‍ഷം വരെയാണ്. 405 പ്ലാന്‍ ഒഴികെ, എല്ലാ സ്‌കീമുകളും പ്രതിദിനം 2 ജിഗാബൈറ്റ് (ജിബി) ഡേറ്റ വാഗ്ദാനം ചെയ്യുന്നു. 405 പ്ലാന്‍ 28 ദിവസത്തേക്ക് 90 ജിബി ഡേറ്റ നല്‍കുന്നു.

എല്ലാ പ്ലാനുകളിലും സൊമാറ്റോ വഴി ദിവസേനയുള്ള ഓര്‍ഡറുകളില്‍ 75 രൂപയുടെ കിഴിവ് ഓഫര്‍ ചെയ്യുന്നുണ്ട്. ഇക്കാര്യത്തില്‍ നിബന്ധനകളും വ്യവസ്ഥകളും ബാധകമായിരിക്കും. വോഡഫോണ്‍ നഗര, പ്രീമിയം ഉപഭോക്താക്കളില്‍ കേന്ദ്രീകരിക്കുമ്പോള്‍ ഐഡിയയ്ക്ക് പ്രധാനമായും അര്‍ദ്ധനഗര, ഗ്രാമീണ ഉപഭോക്താക്കളാണ്. രണ്ട് സ്ഥാപനങ്ങളും 2018 ഓഗസ്റ്റില്‍ ലയിപ്പിച്ചെങ്കിലും സംയോജനം വരെ ഉപഭോക്താക്കള്‍ക്ക് പ്രത്യേകം സേവനം നല്‍കിയിരുന്നു.

Test User: