തിരുവനന്തപുരം: കേരള ഫയര്‍ ആന്റ് റെസ്‌ക്യൂ അക്കാഡമിയില്‍ തൊഴിലധിഷ്ഠിത സെല്‍ഫ് ഫിനാന്‍സിംഗ് കോഴ്സുകള്‍ ആരംഭിക്കുന്നു. നാല് മാസം ദൈര്‍ഘ്യമുള്ള അഡ്വാന്‍സ്്ഡ് കോഴ്‌സ് ഓണ്‍ ഫയര്‍ ആന്റ് സേഫ്ടി, ഫീല്‍ഡ് തലത്തില്‍ പ്രാവീണ്യം ഉറപ്പാക്കുന്ന രണ്ടു മാസത്തെ ബേസിക് കോഴ്‌സ് ഓണ്‍ ഫയര്‍ ആന്റ് സേഫ്ടി, ബേസിക് കോഴ്‌സ് ഓണ്‍ ഫയര്‍ പ്രിവന്‍ഷന്‍ എന്നിവയാണ് തൃശൂരിലെ അക്കാഡമിയില്‍ പഠിപ്പിക്കുക.
അടിയന്തര ഘട്ടങ്ങളില്‍ സുരക്ഷിതമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുന്നതാണ് ബേസിക് കോഴ്‌സ് ഓണ്‍ ഫയര്‍ പ്രിവന്‍ഷന്‍. ഒരാഴ്ചയാണ് ഇതിന്റെ പഠനകാലാവധി. കോഴ്സുകളുടെ സിലബസ് അപേക്ഷകരുടെ ആവശ്യാനുസരണം മാറ്റം വരുത്താവുന്ന തരത്തിലാണ് ക്രമീകരിക്കുക. സ്ത്രീ പുരുഷ ഭേദമന്യേ പൊതുജനങ്ങള്‍ക്കായി ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് 20 വയസ് പൂര്‍ത്തിയായ 35 വയസു വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സ്വദേശത്തും വിദേശത്തുമുള്ള വ്യവസായ സ്ഥാപനങ്ങളില്‍ ഫയര്‍ ആന്റ് സേഫ്റ്റി ഓഫീസര്‍ ഉള്‍പ്പെടെയുള്ള വിവിധ തൊഴിലിന് പ്രാപ്തമാക്കുന്ന നൂതന കോഴ്‌സുകളാണ് അക്കാഡമി ആവിഷ്‌കരിച്ചിരിക്കുന്നത്.
എല്ലാ വര്‍ഷവും ജനുവരി ആദ്യം പട്ടിക പ്രസിദ്ധീകരിക്കാന്‍ കഴിയും വിധത്തിലാവും മൂന്നു കോഴ്സുകളിലേക്കും അപേക്ഷ ക്ഷണിക്കുക. കോഴ്‌സ് പ്രവേശനത്തെ കുറിച്ചുള്ള വിവരങ്ങള്‍ fire.kerala. gov.in പ്രസിദ്ധീകരിക്കും.