തിരുവനന്തപുരം: താരസംഘടനയായ അമ്മയില്‍നിന്ന് രാജിവച്ച നടിമാര്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. നടിമാരുടെ നിലപാടിന് സമൂഹത്തിന്റെ പൂര്‍ണമായ പിന്തുണയുണ്ട്. കേരളം അവനൊപ്പമല്ല, അവള്‍ക്കൊപ്പമാണ് നിലനില്‍ക്കുന്നതെന്നും സുധീരന്‍ പറഞ്ഞു.
കുറ്റാരോപിതനായ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തതിലൂടെ സ്ത്രീ വിരുദ്ധമായ നിലപാടിലേക്ക് അമ്മ എത്തപ്പെട്ടിരിക്കുകയാണ്. താരസംഘടനയിലെ ഇടത് എം.എല്‍.എമാരെ തിരുത്താന്‍ നേതൃത്വം തയാറാകണം. ഒത്തുതീര്‍പ്പിന് കളമൊരുക്കുകയാണ് ഇടത് ജനപ്രതിനിധികള്‍ ചെയ്തതെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.