തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹി പട്ടികക്കെതിരെ വിമര്‍ശനവുമായി വി.എം.സുധീരന്‍ രംഗത്ത്. രാഷ്ട്രീയകാര്യസമിതി തീരുമാനം പുന:പരിശോധിക്കണമെന്ന് സുധീരന്‍ പറഞ്ഞു. പുന:സംഘടനയുമായി ബന്ധപ്പെട്ട് പട്ടിക തയ്യാറാക്കിയ രീതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കമാന്‍ഡ് രംഗത്തെത്തിയതിന് പിന്നാലെയാണ് വിമര്‍ശനവുമായി സുധീരനും എത്തിയത്. പട്ടികയില്‍ ഗ്രൂപ്പ് വിതം വെപ്പാണ് നടന്നത്. സങ്കുചിതമായ താല്‍പ്പര്യങ്ങളാണ് നടപ്പിലാക്കിയത്. വീഴ്ച മനസിലാക്കി ഇനിയെങ്കിലും മുന്നോട്ട് പോകണമെന്നും സുധീരന്‍ പറഞ്ഞു. പട്ടികയില്‍ ആവശ്യമായ പുന:പരിശോധന നടത്തണമെന്നും പൊതുവെ സ്വീകര്യമായ രീതില്‍ പട്ടിക തയ്യാറാക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. നേരത്തെ ഹൈക്കമാന്റ് വിമര്‍ശനവുമായി എത്തിയിരുന്നു. പുന:സംഘടനാ വിഷയത്തില്‍ എ, ഐ ഗ്രൂപ്പുകള്‍ വിട്ടുവീഴ്ചയ്ക്കു തയാറാകണമെന്ന് ഹൈക്കമാന്റ് ആവശ്യപ്പെട്ടിരുന്നു. അല്ലാത്തപക്ഷം, കെ.പി.സി.സി പട്ടിക അംഗീകരിക്കില്ലെന്നും ഹൈക്കമാന്‍ഡ് വ്യക്തമാക്കിയിരുന്നു. കേരളത്തിന്റെ നിലപാട് ധിക്കാരപരമാണെന്നും ഹൈക്കമാന്റ് പറഞ്ഞു. ഭാരവാഹിപട്ടികയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അതൃപ്തി പ്രകടിപ്പിച്ചിട്ടുള്ളതായാണ് വിവരം.