X

‘കൊടിയേരി ജനങ്ങളോട് കള്ളം പറഞ്ഞു’; സെക്രട്ടറി സ്ഥാനത്ത് തുടരുന്നതിന് അര്‍ഹതയില്ലെന്ന് വി.എം സുധീരന്‍

തിരുവനന്തപുരം: മകന്റെ പേരിലുള്ള പരാതിയെക്കുറിച്ച് കൊടിയേരി ബാലകൃഷ്ണന് നേരത്തെ അറിവുണ്ടായിരുന്നുവെന്നും പാര്‍ട്ടിയോടും ജനങ്ങളോടും കൊടിയേരി കള്ളം പറയുകയായിരുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ കൊടിയേരി അര്‍ഹനല്ലെന്നും സുധീരന്‍ പറഞ്ഞു.

ഈ പരാതിയെക്കുറിച്ച് കൊടിയേരിക്ക് നേരത്തെ തന്നെ അറിവുണ്ടായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ കൊടിയേരി സെക്രട്ടറി സ്ഥാനം രാജിവെച്ചൊഴിയണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

നേരത്തെ, കൊടിയേരിക്കെതിരെ പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തലയും രംഗത്ത് വന്നിരുന്നു. ബിനോയിക്കെതിരെ ലൈംഗിക പീഡനപരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ധാര്‍മ്മികത ഉണ്ടെങ്കില്‍ കൊടിയേരി സ്ഥാനം ഒഴിയണമെന്ന് ചെന്നിത്തല പറഞ്ഞിരുന്നു.

chandrika: