ഷാർജ: ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ മുൻ ഓഡിറ്റർ വി.കെ.പി മുരളീധരന്റെ പ്രവർത്തനം പൊതുപ്രവർത്തകർക്ക് മാതൃകയാണെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ ട്രഷറർ ഷാജി ജോൺ പറഞ്ഞു. ഇൻകാസ് (ഒ.ഐ.സി സി) ഗ്ലോബൽ കമ്മിറ്റി അംഗവും, മഹാത്മ ഗാന്ധി കൾച്ചറൽ ഫോറം (എം. ജി.സി.എഫ് )ഷാർജയുടെ പ്രസിഡണ്ടുമായിരുന്ന വി.കെ.പി മുരളീധരന്റെ രണ്ടാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് എം. ജി.സി.എഫ് ഷാർജ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവകാരുണ്യ – സാമൂഹിക രംഗങ്ങളിലെ നിറ സാനിധ്യമായിരുന്നു വി.കെ.പി മുരളീധരനെന്ന് അദ്ദേഹം പറഞ്ഞു. അനുസ്മരണ സമിതി ചെയർമാൻ പി.വി സുകേശൻ അദ്ധ്യക്ഷത വഹിച്ചു.ഇന്ത്യൻ അസോസിയേഷൻ ഷാർജ മുൻ പ്രസിഡണ്ട് ഇ.പി ജോൺസൻ അനുസ്മരണ പ്രഭാഷണം നടത്തി. മഹാദേവൻ വാഴശ്ശേരിയിൽ, പി ഷാജി, എസ്.എം ജാബിർ, പ്രദീപ് നെന്മാറ, പി.കെ റെജി, എം.ഹരിലാൽ, അബ്ദുല്ല മല്ലച്ചേരി,ഷിബു ജോൺ, യൂസുഫ് സഗീർ, പ്രഭാകരൻ പയ്യന്നുർ,അനീസ് റഹ്മാൻ നീർവേലി, ടി.എ. രവീന്ദ്രൻ, ബാബു വർഗ്ഗീസ്, വാഹിദ് നാട്ടിക, ശ്രീനാഥ് കാടഞ്ചേരി, പുന്നക്കൻ മുഹമ്മദലി, മുഹമ്മദ് ഷഫീഖ്, രാജു വർഗ്ഗീസ്, കെ.എം അബ്ദുൽ മനാഫ്,ഖാൻ പാറയിൽ, ജോയ് തോട്ടുങ്ങൽ, ഗീ വർഗ്ഗീസ് പണിക്കർ, സാം വർഗ്ഗീസ്, ഷിജി അന്ന ജോസഫ്, ബെന്നി തലപ്പിള്ളി എന്നിവർ സംസാരിച്ചു. അനുസ്മരണ സമിതി കൺവീനർ നൗഷാദ് മന്ദങ്കാവ് സ്വാഗതവും, മുസ്ഥഫ കൊച്ചന്നൂർ നന്ദിയും പറഞ്ഞു.