ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ തടവുശിക്ഷ അനുഭവിക്കുന്ന എഐഎഡിഎംകെ മുന്‍ ജനറല്‍സെക്രട്ടറി വി.കെ ശശികലക്ക് സ്വകാര്യ അടുക്കള ഉള്‍പ്പെടെ വിഐപി സൗകര്യങ്ങള്‍. ജയിലിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് രണ്ടു കോടി രൂപ കൈകൂലി നല്‍കിയാണ് സൗകര്യങ്ങള്‍ സ്വന്തമാക്കിയതെന്ന് ജയില്‍ ഡിഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആഭ്യന്തരവകുപ്പിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ശശികലക്കു വിഐപി പരിഗണനയാണെന്ന് വ്യക്തമാക്കുന്നത്. ശശികലയുടെ സെല്ലില്‍ പ്രത്യേക അടുക്കള ഒരുക്കിയിട്ടുണ്ട്. ഭക്ഷണം തയാറാക്കുന്നതിന് രണ്ട് തടവുകാരെ നിയോഗിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിഐജി രൂപയുടെ റിപ്പോര്‍ട്ട് പ്രകാരം ജയില്‍ ഡിജി എച്ച്.എസ് സത്യനാരായണ റാവുവും കീഴ് ഉദ്യോഗസ്ഥരും രണ്ട് കോടി രൂപ കൈകൂലി വാങ്ങിയെന്ന് ചൂണ്ടിക്കാട്ടുന്നു. ജയിലില്‍ രഹസ്യ സന്ദര്‍ശനം നടത്തിയാണ് രൂപ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.