തിരുവനന്തപുരം വിഴിഞ്ഞത്തിന് സമീപം മുക്കോലയിൽ കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് കിണറ്റിലകപ്പെട്ടയാളുടെ മൃതദേഹം പുറത്തെടുത്തു. 47 മണിക്കൂർ നേരത്തെ രക്ഷാപ്രവർത്തനങ്ങൾക്ക് ശേഷമാണ് തമിഴ്നാട് സ്വദേശിയായ മഹാരാജിന്റെ മൃതദേഹം പുറത്തെടുക്കാനായത്. പഴയ റിങ്ങുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനിടെയാണ് മഹാരാജ് 90 അടി താഴ്ചയുള്ള കിണറിൽ അപകടത്തിൽപ്പെട്ടത്.
വിഴിഞ്ഞത്ത് കിണറിൽ കുടുങ്ങിയ തമിഴ്നാട് സ്വദേശി മഹാരാജിന്റെ മൃതദേഹം പുറത്തെടുത്തു
Tags: wellaccident