X

വിഴിഞ്ഞം തുറമുഖപദ്ധതിയില്‍ അദാനിക്ക് 42.90 കോടി ഇളവ്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതിക്ക് ഭൂമിയേറ്റെടുക്കുന്നതിനായുള്ള നടത്തിപ്പുചെലവായ 42.90 കോടി രൂപ വിഴിഞ്ഞം തുറമുഖ കമ്പനിക്ക് ഒഴിവാക്കി നല്‍കി.തീരുമാനം മന്ത്രി സഭാ യോഗത്തിനു ശേഷം.എസ്റ്റാബ്ലിഷ്‌മെന്റ് ഇത്രയും തുക കമ്പനി അടയ്ക്കണമെന്ന വന്യുവകുപ്പിന്റെ ശുപാര്‍ശയെ മറികടന്നാണ് ഇളവ് നല്‍കാന്‍ യോഗം തീരുമാനിച്ചത്.

 

4.4628 ഹെക്ടറാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്, ഇതിനായി പ്രത്യേക തഹസില്‍ദാരെ നിയമിക്കുകയും ഓഫീസ് പ്രവര്‍ത്തനം, ഉദ്യോഗസ്ഥ ശമ്പളമടക്കമുള്ള ചിലവുകള്‍ കമ്പനിയാണ് നിര്‍വഹിച്ചിരുന്നത്. എന്നാല്‍ 2020 ല്‍ ഈ ഓഫീസാ നിര്‍ത്തലാക്കുകയും തുടര്‍ന്ന് ഭൂമിയേറ്റെടുക്കലിന് പൊതുവായുള്ള സ്‌പെഷ്യല്‍ തഹസില്‍ദാരാണ് സ്ഥലം ഏറ്റെടുക്കല്‍ നടത്തിയത്.

 

വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് സ്വകാര്യ കമ്പനിയായതിനാല്‍ എസ്റ്റാബ്ലിഷ്‌മെന്റിന്റെ ചെലവായ 30 ശതമാനം തുക അടയ്ക്കണമെന്നായിരുന്നു വാദം.എന്നാല്‍ ഭൂമിയാറ്റെടുക്കലിനുള്ള എസ്റ്റാബ്ലിഷ്‌മെന്റ് ചെലവ് യഥാര്‍ഥ ഏറ്റെടുക്കല്‍ ചെലവില്‍ ഉള്‍പ്പെട്ടിട്ടള്ളതിനാല്‍ തുക പൂര്‍ണമായും അടയ്‌ക്കേണ്ടെന്ന നിലപാടിലായിരുന്നു ധനകാര്യവകുപ്പ്.
രണ്ടു വകുപ്പുകളും വ്യത്യസ്ത നിലപാടെടുത്തതിനെ തുടര്‍ന്ന് ഫയല്‍ മന്ത്രി സഭയില്‍വെക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.പിന്നീടാണ് ഇളവു നല്‍കാനുള്ള തീരുമാനമുണ്ടായത്.

Test User: