X

വിഴിഞ്ഞം: സിഎജി റിേപ്പാര്‍ട്ട് അവസാന വാക്കല്ലെന്ന് എ.കെ ആന്റണി

കൊച്ചി: വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട സിഎജി റിപോര്‍ട്ട് അവസാന വാക്കല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിഎജി റിേപ്പാര്‍ട്ട് പരിശോധിക്കേണ്ട ചില നടപടിക്രമങ്ങള്‍ ഉണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ പരിശോധിക്കട്ടെ അതിനു ശേഷമാകട്ടെ മറ്റു കാര്യങ്ങള്‍. അല്ലാതെ സിഎജി റിപോര്‍ട്ട് വന്നതിന്റെ പേരില്‍ അത് വേദവാക്യമായി എടുക്കാന്‍ പറ്റില്ല. റിപോര്‍ട്ടില്‍ അനുശാസിക്കുന്ന പരിശോധനകള്‍ നടക്കണമെന്നും എ.കെ ആന്റണി ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

chandrika: