വിഴിഞ്ഞം പദ്ധതിയെ അനുകൂലിക്കുന്നതായി സച്ചിദാനന്ദന്‍ . “കാട് ആദിവാസിക്ക് വീടാണ്; കടല്‍ മുക്കുവനും. വീടും നാടും തമ്മില്‍ തിരഞ്ഞെടുക്കാന്‍ ആരും നിര്‍ബന്ധിക്ക പ്പെടാതിരിക്കട്ടെ!” എന്ന കവി കേരളസാഹിത്യഅക്കാദമി അധ്യക്ഷന്‍ സച്ചിദാനന്ദന്റെ പോസ്റ്റിന് ജോണ്‍ ജെയിംസിന് ഇട്ട കമന്റിലാണ് വിഴിഞ്ഞം പദ്ധതിയെ അനുകൂലിക്കുന്നതായി സച്ചിദാനന്ദന്‍ വ്യക്തമാക്കിയത്.
‘നമ്മുടെ ദുരന്തം നാം എല്ലാം വിപരീത ദ്വന്ദ്വങ്ങള്‍-യശിമൃശലെ ആയി കാണുന്നു എന്നതാണ്. നമുക്കു ശിളൃമേെൃൗരൗേൃല വികസിപ്പിക്കാതെ ഒരടി മുന്നോട്ടു പോകാന്‍ കഴിയില്ല, എന്നും ഗള്‍ഫും യൂറോപ്പും അമേരിക്കയുമൊന്നും നമ്മുടെ ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നല്‍കുകയില്ല. അതെ സമയം ലോലമായ നമ്മുടെ പരിസ്ഥിതിയും നമ്മുടെ കീഴാളജനതയുടെ ഉപജീവനമാര്‍ഗ്ഗങ്ങളും – അവര്‍ നമ്മെക്കൂടി സംരക്ഷിക്കുന്നവരാണ്- സംരക്ഷിക്കുകയും വേണം. ഇത് എങ്ങിനെ കഴിയും എന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ആര്‍ക്കും താത്പര്യം കാണുന്നില്ല. ജോലികള്‍ ൂൗീമേശേീി വിളിച്ചു ഏറ്റവും കുറഞ്ഞ തുകയ്ക്ക് നല്‍കുക എല്ലാ സര്‍ക്കാരുകളും ചെയ്യുന്നതാണ്. കെ റെയില്‍ പോലെയുള്ള പദ്ധതിയല്ല വിഴിഞ്ഞം, തുറമുഖവികസനം നമ്മുടെ വാണിജ്യവികസനത്തിനു സഹായകമാണ്, നൂറ്റാണ്ടുകളുടെ മുന്‍ ചരിത്രം ഇവിടെ ഓര്‍ക്കുകയും ചെയ്യാം. ഞാന്‍ മനസ്സിലാക്കുന്നത് അദാനി സ്വയം തന്നെ കൂടുതല്‍ ലാഭകരമായ പദ്ധതികള്‍ ലഭിച്ചതിനാല്‍ ഇതില്‍ നിന്ന് തലയൂരാന്‍ മാര്‍ഗ്ഗം ആരായുകയാണ് എന്നാണു.
മീന്‍പിടുത്തക്കാരുടെ അവകാശം പൂര്‍ണ്ണമായും ന്യായമായിരിക്കെത്തന്നെ, അത് അനുവദിക്കുമ്പോള്‍ തന്നെ, അധോഘടന വികസിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ആരായുകയും വേണം. ഇതില്‍ ഒരു റശഹലാാമ തീര്‍ച്ചയായും ഉണ്ട്, പക്ഷെ അതിനെ ീെയലൃ ആയി നേരിട്ടേ പറ്റൂ. പാതി വഴിക്കു പണി നിര്‍ത്തി ദരിദ്രരായ നമ്മെ പറ്റിച്ചു അദാനിയെ ഓടിപ്പോകാന്‍ സമ്മതിക്കണമോ എന്ന കാര്യവും പരിഗണന അര്‍ഹിക്കുന്നുണ്ട്. വികസനം, പരിസ്ഥിതി, ജനങ്ങളുടെ പാര്‍പ്പിടവും തൊഴിലും സംരക്ഷിക്കല്‍: തുല്യപ്രധാനമായ ഈ വിഷയങ്ങളില്‍ കണ്ണുമടച്ചു ഏതെങ്കിലും തിരഞ്ഞെടുക്കുക എളുപ്പമാണ്. പക്ഷെ നിയോ ലിബറല്‍ സാമ്പത്തിക വ്യവസ്ഥയില്‍ എങ്ങിനെ മൂന്നും സംരക്ഷിച്ചു അതിജീവിക്കാം എന്നതാണ് ഓരോ ജനതയുടെയും മുന്‍പിലുള്ള പ്രശ്‌നം. ഇത് ഒരു സര്‍ക്കാര്‍ പ്രശ്‌നമോ, പള്ളിത്തര്‍ക്കമോ ആയി ചുരുക്കുന്നവര്‍ ഈ സങ്കീര്‍ണ്ണതകളെ സംബോധന ചെയ്യാന്‍ ശ്രമിക്കുന്നില്ല എന്ന് ഞാന്‍ ഭയപ്പെടുന്നു. ഇതില്‍ ജനങ്ങള്‍ക്കിടയില്‍, ഒപ്പം ജനങ്ങളും സര്‍ക്കാരും തമ്മില്‍, ആരോഗ്യകരമായ സംവാദം ഉണ്ടാകണം. മുന്‍വിധികള്‍ക്ക് നമ്മെ സഹായിക്കാനാവില്ല. സമരത്തില്‍ ന്യായമായ ഒത്തുതീര്‍പ്പും ഉണ്ടാകണം. വ്യവസ്ഥകള്‍ പാലിക്കപ്പെടണം.’ എന്നാണ് അദ്ദേഹത്തിന്റെ കമന്റിന്റെ പൂര്‍ണരൂപം.