X
    Categories: keralaNews

വിഴിഞ്ഞത്ത് കേന്ദ്രസേനയെ വിന്യസിക്കുന്നതിന് സര്‍ക്കാര്‍ സമ്മതം

പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കും അദാനിഗ്രൂപ്പിനുണ്ടായ നഷ്ടത്തിനും സമരക്കാരില്‍നിന്ന് തുക ഈടാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍.  ഇന്ന് ഹൈക്കോടതിയില്‍ അദാനി ഗ്രൂപ്പ് നല്‍കിയ പരാതിയില്‍ നഷ്ടത്തിന് പരിഹാരം ഉണ്ടാകണമെന്ന്അദാനിഗ്രൂപ്പ് ആവശ്യപ്പെട്ടു. സമരക്കാര്‍ നിയമം കയ്യിലെടുക്കുകയാണ്. പൊലീസ് നോക്കിനില്‍ക്കുന്നു. പദ്ധതിക്കായി പാറകൊണ്ടുവരാന്‍പോലും സമ്മതിക്കുന്നില്ല. അഭിഭാഷകന്‍ ബോധിപ്പിച്ചു. വിഴിഞ്ഞത്ത് കേന്ദ്രസേനയെ വിന്യസിക്കാനും അദാനിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. കോടതിയില്‍ അദാനി ഗ്രൂപ്പിനെ അനുകൂലിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത.്

അതേസമയം വിഴിഞ്ഞത്ത് കേന്ദ്രസേനയെ വിന്യസിക്കുന്നതിന് സര്‍ക്കാര്‍ മൗനസമ്മതം നല്‍കിയിരിക്കുകയാണ്. കഴിഞ്ഞരാത്രി പൊലീസ് വാഹനങ്ങളും സ്‌റ്റേഷനും തകര്‍ക്കുന്ന സ്ഥിതിയുണ്ടായി. അദാനി ഗ്രൂപ്പിന്റെ ആളുകളാണ് അക്രമത്തിന് പിന്നിലെന്നാണ ്‌നാട്ടുകാര്‍ പറയുന്നത്. ലത്തീന്‍ ബിഷപ്പിനെ മുഖ്യപ്രതിയാക്കി കേസെടുത്തതിനെതിരെ വികാരം ആളിക്കത്തുകയാണ്. മാസങ്ങളായി മതിയായ മല്‍സ്യം ലഭിക്കാതെ തീരദേശത്തുകാര്‍ പ്രയാസത്തിലാണെന്നും മതിയായ നഷ്ടം വേണമെന്നുമാണ ്‌സമരക്കാര്‍ ആവശ്യപ്പെടുന്നത്.
ഇന്ന് സര്‍വകക്ഷിയോഗം മന്ത്രിതലത്തില്‍ നടക്കുന്നുണ്ട്. സര്‍ക്കാര്‍ സംയമനം പാലിക്കുകയാണെന്ന ്പറയുമ്പോഴും നിരവധി പേര്‍ക്ക് പരിക്കേറ്റതെങ്ങനെയെന്നാണ ്‌നാട്ടുകാര്‍ ചോദിക്കുന്നത്. രാജ്യത്ത് ഏക കമ്യൂണിസ്റ്റ് ഭരണമുള്ള സംസ്ഥാനമാണ ്‌കേരളമെന്നിരിക്കെ മുമ്പ് ബംഗാളിലെ സിംഗൂരിലെ പോലെ കുത്തകവ്യവസായിക്ക് വേണ്ടി മറ്റൊരു നരനായാട്ടിന് സി.പി.എം തയ്യാറാകില്ലെന്നാണ ്കരുതപ്പെടുന്നത്. ബലപ്രയോഗം വേണ്ടെന്നാണ ്‌സി.പി.എം കേന്ദ്രനേതൃത്വത്തിന്റെയും സമീപനം. ഇതോടെ സമരവും തുറമുഖനിര്‍മാണവും എങ്ങനെ ഒരുമിച്ചുകൊണ്ടുപോകുമെന്ന ആശയക്കുഴപ്പത്തിലാണ ്‌സര്‍ക്കാര്‍.

Chandrika Web: