ന്യൂഡല്‍ഹി: പ്രതീക്ഷകള്‍ തെറ്റിയില്ല, ആദ്യ ദിവസം 156 റണ്‍സുമായി പുറത്താകാതെ നിന്ന ഇന്ത്യ നായകന്‍ വിരാട് കോഹ്‌ലി തന്റെ ആറാം ഡബിള്‍ സെഞ്ച്വറി ഡല്‍ഹിയില്‍
തികച്ചു. ഇതോടെ ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതര്‍ ഡബിള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് വിന്‍ഡീസ് ഇതിഹാസം ബ്രയിന്‍ ലാറയെ പിന്നിലാക്കി കോഹ്‌ലി തന്റെ പേരിലാക്കി. കൂടാതെ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ ഡബിള്‍ നേടുന്ന താരം എന്ന റെക്കോര്‍ഡില്‍ വിരേന്ദര്‍ സെവാഗിനും സച്ചിന്‍ തെണ്ടുള്‍ക്കറിനും (ആറ്) ഒപ്പമെത്താനും ഇന്ത്യന്‍ നായകനായി. വിനോദ് കാംബ്ലിക്കു ശേഷം തുടരെ രണ്ടു ഡബിള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ഖ്യാതിയും കോഹ്‌ലിയെ തേടിയെത്തി. തുടരെ രണ്ടു കലണ്ടര്‍ വര്‍ഷം 3 ഡബിള്‍ നേടുന്ന ആദ്യതാരമെന്ന റെക്കോര്‍ഡും കോഹ്‌ലിയുടെതാണ്. 238 പന്തില്‍ നിന്നാണ് വിരാട് ഡല്‍ഹിയില്‍ ഡബിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഇരുപത് ഫോറാണ് കോഹ്‌ലിയുടെ ബാറ്റില്‍ നിന്ന് പിറന്നത്. കഴിഞ്ഞ 17 മാസത്തിനിടെയാണ് വിരാട് കോഹ്‌ലി തന്റെ ടെസ്റ്റ് കരിയറിലെ ഇരട്ട സെഞ്ച്വറിയെല്ലാം നേടിയതെന്നും ശ്രദ്ധേയമാണ്
ആദ്യ ടെസ്റ്റില്‍ കൊല്‍ക്കത്തയില്‍ സെഞ്ച്വിയും നാഗ്പൂരിലെ രണ്ടാം മത്സരത്തില്‍ ഡബിളും തികച്ച കോഹ്‌ലി ഡല്‍ഹിയിലും തന്റെ ഫോം നിലനിര്‍ത്തുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. ഇന്നലെ ടെസ്റ്റില്‍ അയായിരം ക്ലബില്‍ കോഹ്‌ലി ഇടം പിടിച്ചു. 105 ഇന്നിങ്‌സുകളില്‍ നിന്നാണ് ഇന്ത്യന്‍ നായകന്‍ 5000 റണ്‍സ് നേടുന്നത്. ഇന്ത്യക്കായി വേഗത്തില്‍ അയായിരം റണ്‍സു നേടുന്ന നാലാമത്തെ താരമാണ് കോഹ്‌ലി. സുനില്‍ ഗവാസ്‌കര്‍ (95 ഇന്നിങ്‌സ്), വീരേന്ദര്‍ സെവാഗ് (99) സച്ചിന്‍ തെന്‍ണ്ടുക്കര്‍ (103) എന്നിവരാണ് കോഹ്‌ലി മുന്നില്‍.