ചെന്നൈ : വിവാദങ്ങള്‍ക്കിടയില്‍ ഉലകനായകന്‍ കമല്‍ ഹാസന്റെ വിശ്വരൂപം2 റിലീസിങ് ഒരുങ്ങുന്നു. ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രൈയ്‌ലര്‍ കമല്‍ ഹാസന്റെ ജന്മ ദിനമായ നവംബര്‍ ഏഴിന് ചിത്രത്തിന്റെ അണിയറക്കാര്‍ പുറത്തിറക്കും.ചിത്രത്തിന്റെ റിലീസിങ് തിയ്യതി പുറത്ത് വിട്ടിടില്ലെങ്കിലും ഉടന്‍ തന്നെ ചിത്രം തിയേറ്റിലെത്തുമെന്നും അണിയക്കാര്‍ പറഞ്ഞു. ജന്മദിനത്തില്‍ കമല്‍ ഹാസന്‍ തന്നെ തന്റെ ആരാധകരോട് റിലീസിങ് തിയ്യതി പ്രഖ്യാപിക്കുമെന്ന് അഭ്യൂഹമുണ്ട്.
2013 പുറത്തിറങ്ങിയ വിശ്വരൂപ്പം ആദ്യപതിപ്പിന്റെ രണ്ടാം ഭാഗമാണ് വിശ്വരൂപ്പം2. സിനിമയുടെ സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് കലല്‍ തന്നെ. ഇസ്‌ലാം മത വിശ്വാസികളെ അപകീര്‍ത്തിപ്പെടുത്തിയെന്ന ആരോപണം വിശ്വരൂപം ആദ്യപതിപ്പിന് നേരിടേണ്ടി വന്നിരുന്നു. തമിഴ് രാഷ്ട്രീയത്തില്‍ ചുവടുവെപ്പിനൊരുങ്ങുന്ന കമലഹാസന്‍ കഴിഞ്ഞ ദിവസം ഹിന്ദു ഭീകരവാദം രാജ്യത്തുടെന്ന് പരാമര്‍ശിച്ചിരുന്നു. ആനന്ദ വികടന പ്രതിവാര മാസികയില്‍ ഹിന്ദു ഭീകരവാദമുണ്ടെന്നും ഇക്കാലത്ത് അത് അക്രമങ്ങളില്‍ മാത്രമാണ് ഏര്‍പ്പെടുന്നതെന്നാണ് കമല്‍ ഹാസന്‍ എഴുത്തിയത്. ഈ നടപടി ബി.ജെ.പി നേതാക്കളെ ചൊടിപ്പിച്ചിരുന്നു. തുടര്‍ന്ന് കമല്‍ ഹസാനെതിരെ ബി.ജെ.പി വക്താവ് എസ്.ആര്‍ ശേഖര്‍ അടക്കം നിരവധിപേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ബി.ജെ.പിക്കെതിരെ പര്യസമായി രംഗത്തെത്തുന്ന കമല്‍ ഹാസന്റെ ചിത്രം ബി.ജെ.പിക്കാര്‍ എങ്ങനെയാവും വരവേല്‍ക്കുകയെന്ന ആശങ്കയിലാണ് സിനിമാ ലോകം.
നേരത്തെ വിജയ് നായകനായ മെര്‍സലില്‍ ബി.ജെ.പി സര്‍ക്കാറിന്റെ ജി.എസ.ടി, ഡിജിറ്റല്‍ ഇന്ത്യ തുടങ്ങി വിഷയങ്ങള്‍ പരാമര്‍ശിച്ചതിരുന്നു. എന്നാല്‍ ഇതില്‍ വെറിപൂണ്ട ബി.ജെ.പി പ്രവര്‍ത്തകര്‍ മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ സിനിമയില്‍ പരാമര്‍ശമുണ്ടെന്ന് പറഞ്ഞ് വിജയ് എതിരെ കേസ് നല്‍കുകയായിരുന്നു.