X
    Categories: indiaNews

വിസ്താര എയര്‍ ഇന്ത്യയുമായി ലയിക്കുന്നു

ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമായ വിസ്താര, എയര്‍ ഇന്ത്യയുമായി ലയിക്കുന്നതിന്റെ നടപടികള്‍ അവസാന ഘട്ടത്തില്‍. വിസ്താര ബ്രാന്‍ഡിന് കീഴിലെ വിമാനങ്ങളുടെ അവസാന സര്‍വിസ് നവംബര്‍ 11ന് നടക്കും. നവംബര്‍ 12 മുതല്‍ എയര്‍ ഇന്ത്യയുടെ കീഴിലാകും സര്‍വിസ്.

വിസ്താര സര്‍വിസ് നടത്തുന്ന റൂട്ടുകളിലെ നവംബര്‍ 12നോ അതിനു ശേഷമോ പുറപ്പെടുന്ന വിമാനങ്ങളുടെ ബുക്കിങ് എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റിലേക്ക് റീഡയറക്ട് ചെയ്യും. സെപ്റ്റംബര്‍ 3 മുതലാണ് ഈ മാറ്റം. വിസ്താരയുടെ വിമാനങ്ങളുടെയും ജീവനക്കാരുടെയും എയര്‍ ഇന്ത്യയിലേക്കുള്ള സുഗമമായ മാറ്റത്തിന് തയാറെടുപ്പ് തുടങ്ങിയിട്ടുണ്ട്. 2025 ആദ്യപാദം വരെ ഷെഡ്യൂള്‍, ജീവനക്കാര്‍ എന്നിവയില്‍ മാറ്റമുണ്ടാകില്ല. എന്നാല്‍, പിന്നീട്, ക്രമേണ ആവശ്യമായ മാറ്റം വരുത്തും. 2022 നവംബറിലാണ് ലയനം പ്രഖ്യാപിച്ചത്.

ദൈര്‍ഘ്യമേറിയതും സങ്കീര്‍ണവുമായ ലയന പ്രക്രിയയുടെ അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് എയര്‍ ഇന്ത്യ ചീഫ് കാംബെല്‍ വില്‍സണ്‍ വെള്ളിയാഴ്ച ജീവനക്കാര്‍ക്ക് അയച്ച സന്ദേശത്തില്‍ അറിയിച്ചു. ലയനശേഷം, ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയില്‍ സിംഗപ്പൂര്‍ വിമാനക്കമ്പനിക്ക് 25.1 ശതമാനം ഓഹരിയുണ്ടാകും. ലയനത്തിന് വ്യോമയാന മന്ത്രാലയത്തിന്റെയും റെഗുലേറ്ററി അതോറിറ്റിയുടെയും അനുമതി ലഭിച്ചിട്ടുണ്ട്.

webdesk13: