കൊല്ലം: വിസ്മയ കേസില്‍ അറസ്റ്റിലായ ഭര്‍ത്താവ് കിരണ്‍ കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണ് കിരണ്‍. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കിരണ്‍ കുമാറിനെ വിസ്മയയുടെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്താനുള്ള നീക്കം അന്വേഷണ സംഘം ഉപേക്ഷിച്ചു. അന്വേഷണ ഉദ്യോഗസ്ഥരും നിരീക്ഷണത്തില്‍ പോവുകയും ചെയ്തു.
തെളിവെടുപ്പുകള്‍ വേഗത്തിലാക്കി ജീവപര്യന്തം തടവു ലഭിക്കുന്ന വിധം അന്വേഷണ നടപടികള്‍ കൊണ്ടു പോകുമെന്നായിരുന്നു പൊലീസ് വൃത്തങ്ങള്‍ അറിയിച്ചത്. 90 ദിവസത്തിനകം കുറ്റപത്രം നല്‍കിയില്ലെങ്കില്‍ കിരണ്‍ ജാമ്യം നേടി പുറത്തിറങ്ങാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ സമയപരിധിക്കകം തന്നെ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഐജി കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.