X

കാനഡയില്‍ സന്ദര്‍ശകര്‍ വര്‍ക്ക് പെര്‍മിറ്റിന് രാജ്യം വിടേണ്ട

ടൊറന്റോ: കാനഡയില്‍ സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് രാജ്യം വിടാതെ തന്നെ വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കാന്‍ അനുമതി. ജോലി വാഗ്ദാനം ലഭിക്കുന്നവര്‍ക്കാണ് വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുക. കാനഡയില്‍ സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് ലഭിക്കണമെങ്കില്‍ രാജ്യം വിടണമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. പുതിയ തീരുമാനപ്രകാരമുള്ള ഇളവ് 2025 ഫെബ്രുവരി 25 വരെ ഉണ്ടാകും. കോവിഡിന് ശേഷം രാജ്യത്ത് അനുഭവപ്പടുന്ന തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 10 ലക്ഷത്തോളം ജോലി ഒഴിവുകളാണ് രാജ്യത്തുള്ളത്.

webdesk11: