X

ആള്‍ക്കൂട്ട വിചാരണ നടന്ന ദിവസം വിശ്വനാഥന്‍ പൊലീസ് സഹായം തേടിയിരുന്നതായി കണ്ടെത്തല്‍

കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച ആദിവാസി യുവാവ് വിശ്വനാഥന്‍ പൊലീസ് സഹായം തേടിയിരുന്നതായി പുതിയ കണ്ടെത്തല്‍. യുവാവിനെതിരെ ആള്‍ക്കൂട്ട വിചാരണ നടന്ന ദിവസം മൂന്ന് തവണ വിശ്വനാഥന്‍ കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചിരുന്നതായി കണ്ടെത്തി.

ഫോണ്‍ കട്ടായതിനാല്‍ വിശ്വനാഥന് സംസാരിക്കാന്‍ സാധിച്ചില്ല. വിശ്വനാഥന്റെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. മോഷണക്കുറ്റം ആരോപിച്ചാണ് യുവാവിനെതിരെ വിചാരണ നടന്നത് ഇതിന്റെ മനോവിഷമത്തിലാണ് വിശ്വനാഥന്‍ മരിച്ചതെന്ന് പൊലീസ് മനുഷ്യവകാശ കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

webdesk14: