അശ്റഫ് ആളത്ത്
ദമാം: മുതിർന്ന മാധ്യമ പ്രവർത്തകൻ പി. എ. എം ഹാരിസ് രചിച്ച
‘വിശ്വപൗരന്‍ – മമ്പുറം ഫസല്‍ തങ്ങള്‍’ എന്ന കൃതിയുടെ പ്രകാശനം ദമാമിൽ.
ഡിസംബർ 8ന് ( വെള്ളിയാഴ്ച ) നടക്കുന്ന പ്രൌഢമായ ചടങ്ങിൽ ഡോ. ഹുസൈൻ രണ്ടത്താണി പ്രകാശനം നിർവഹിക്കും.
18ാം നൂറ്റാണ്ടില്‍ മലബാറില്‍ നിന്നും ആഗോള വ്യക്തിത്വമായി വളര്‍ന്ന മമ്പുറം ഫസല്‍ തങ്ങളുടെ അനുപമ വ്യക്തിത്വത്തെക്കുറിച്ചാണ് ഈ കൃതി.
ബ്രിട്ടീഷ് അധിനിവേശത്തിനും, ജന്മിത്വത്തിനും എതിരെ നിലപാട് സ്വീകരിച്ചതിനു നാട് വിടേണ്ടി വന്ന വിപ്ലവകാരി, ഉസ്മാനിയാ സുൽത്താന്റെ മന്ത്രിയായ മലയാളി,
ഹിജാസ് റെയിൽ പാതയുടെ ആശയം നൽകിയ വ്യക്തി, ഒമാനിൽ ദുഫാർ പ്രവിശ്യ ഗവർണർ ആയ മലയാളി തുടങ്ങി നിരവധി സവിശേഷതകൾ ഉള്ള വ്യക്തിത്വമാണ് മമ്പുറം സയ്യിദ് അലവി തങ്ങളുടെ മകൻ കൂടി യായ മമ്പുറം ഫസൽ തങ്ങൾ.
കോഴിക്കോട് വചനം ബുക്‌സ് ആണ് പ്രസാധകർ.പുസ്തകത്തിന്റെ പ്രകാശനം വെള്ളിയാഴ്ച രാത്രി 8 മണിക്ക് ദാർ അസ് സിഹ്ഹ ഓഡിറ്റോറിയത്തിൽ നടക്കും. മലബാർ കൗൺസിൽ ഓഫ് ഹെറിറ്റേജ് & കൾച്ചറൽ സ്റ്റഡീസ് ദമാം ചാപ്റ്റർ ആണ് സംഘാടകർ.
ഡോ. സിദ്ദീഖ് അഹ് മദ്, അഹ്‌മദ് പുളിക്കൽ ( വല്ല്യാപ്പുക്ക ), കെ. എം. ബഷീർ, ടി. പി. എം. ഫസൽ എന്നിവർ രക്ഷാധികാരികളായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.
ആലിക്കുട്ടി ഒളവട്ടൂർ കൺവീനറായ സമിതിയിൽ മാലിക് മഖ്ബൂൽ ആലു ങ്ങൽ ചെയർമാനും, ,വൈസ് ചെയർമൻ :നാസ് വക്കം, റഹ്‌മാൻ കാരയാട്,ഷെരീഫ് ചോല. ജ കൺവീനർ : ആലിക്കുട്ടി ഒളവട്ടൂർ, കൺവീനർമാർ സാജിദ് ആറാട്ടുപുഴ,ഹബീബ് ഏലം കുളം,മജീദ് കൊടുവള്ളി. പബ്ലിസിറ്റി കമ്മിറ്റിചെയർമാൻ:നജീം ബഷീർ കൺവീനർ :അഷ്‌റഫ് ആളത്ത്,മുഹ്സിൻ മുഹമ്മദ്,മുഷ്താഖ് പേങ്ങാട്
റിസപ്‌ഷൻ കമ്മിറ്റി ചെയർമാൻ : ഖിദ്ർ മുഹമ്മദ്,കൺവീനർ : മുജീബ് കളത്തിൽ,കബീർ കുണ്ടോട്ടി, ഷാനി സി കെ പയ്യോളി ഫിനാൻസ് കമ്മിറ്റിചെയർമാൻ :പി ടി അലവി കൺവീനർ:ഷബീർ ചാത്തമംഗലം,അഷ്ഫാഖ് പി എ,ഹുസൈൻ എ ആർ നഗർ. ഫുഡ് &റിഫ്രഷ്മെന്റ് കമ്മിറ്റിചെയർമാൻ: നാച്ചു അ,ണ്ടോണ,കൺവീനർ:ഒ പി ഹബീബ്, അസ്‌ലം കൊളകോടൻ, കരീം വേങ്ങര, സ്റ്റേജ് & സൗണ്ട്,ചെയർമാൻ:
ഉമ്മർ ഓമശ്ശേരി,കൺവീനർ മഹമൂദ് പൂക്കാട്,അമീൻ തിരുവനന്തപുരം
സമദ് കെ പി. തുടങ്ങി്യവരെ തിരഞ്ഞെടുത്തു.