സമ്പൽസമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും പ്രത്യക്ഷകളിലേക്ക് കണികണ്ടുണർന്നു കേരളം. ലോക മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു. കണികണ്ട് , കൊടിയുടുത്ത് കൈനീട്ടം വിഷു സദ്യ ഉണ്ടാണ് ഈ ദിവസം ആഘോഷിക്കുക. മലയാളിയുടെ പുതുവർഷ ആരംഭം കൂടിയാണ് വിഷുദിനം. കാർഷികവൃത്തിയുമായി കൂട്ടിയിണക്കിയുള്ള ഈ ആഘോഷം മലയാളിയുടെ വരാനിരിക്കുന്ന ഒരു വർഷത്തിന്റെ പ്രതീക്ഷകളെ ഉണർത്തുന്നു.വിഷുക്കണി ദർശനത്തിനായി ശബരിമല ക്ഷേത്ര നട ഇന്ന് പുലർച്ചെ നാലിന് തുറന്നു. മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും വിഷു ആശംസകൾ നേർന്നു. സമ്പന്നമായ കാർഷിക സംസ്കാരത്തിന്റെ ഓർമ്മപ്പെടുത്തലാണ് വിഷുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇല്ലാതായികൊണ്ടിരിക്കുന്ന കാർഷിക സംസ്കാരത്തെ തിരിച്ചു പിടിക്കേണ്ടതുണ്ടെന്നും ഈ വർഷത്തെ വിഷുവിന്റെ സന്ദേശം അതിനുള്ള ശക്തി പകരട്ടേയെന്നും മുഖ്യമന്ത്രി ആശംസിച്ചു.