തിരുവനന്തപുരം: മലയാളികള്‍ ഇന്ന് സമ്പല്‍സമുദ്ധിയുടെ വിഷു ആഘോഷിക്കുമ്പോള്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ വീട്ടില്‍ പട്ടിണിയുടെ വിഷുക്കണി. വിഷുവിന് ശമ്പളം നല്‍കാമെന്ന വാഗ്ദാനം സര്‍ക്കാറും മാനേജ്‌മെന്റും പാലിച്ചില്ല. നാളെ ശമ്പളം നല്‍കുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും പണം തികയാത്ത സ്ഥിതിയാണ്.
87 കോടി വേണ്ടിടത്ത് 30 കോടി കൊണ്ട് ശമ്പള വിതരണം നടക്കില്ലെന്നാണ് കോര്‍പ്പറേഷന്റെ നിലപാട്. ഇതോടെ ഭരണകക്ഷി യൂണിയനുകള്‍ക്ക് പോലും സമരത്തിനിറങ്ങേണ്ടി വന്നിരിക്കുകയാണ്. സി.ഐ.ടി.യുവിന്റെ നേതൃത്വത്തിലുള്ള കെ.എസ്.ആര്‍. ടി എംപ്ലോയീസ് അസോസിയേഷന്‍ തിരുവനന്തപുരത്തെ ചീഫ് ഓഫീസിന് മുന്നില്‍ അനിശ്ചിതകാല റിലേ നിരാഹാരം തുടങ്ങി.
ഐ.എന്‍.ടി.യു.സി കരിദിനം ആചരിക്കുകയാണ്. എം.ഡിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സി.ഐ.ടി.യു നേതാക്കള്‍ ഉന്നയിച്ചത്. ഈ മാസം 28ന് സൂചനാ പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്.