X

വിഷു വരവായി…കൊന്നപൂക്കള്‍ കണികാണാനില്ല

ബെന്നി കളപ്പുരയ്ക്കല്‍
കട്ടപ്പന

മലയാളക്കരയുടെ മാത്രം ആഘോഷങ്ങളിലൊന്നായ വിഷു വീണ്ടും വരവായി.വിഷുവിന്റെ ആചാര അനുശാഷടനങ്ങളില്‍ ഏറെ
കല്‍പ്പിച്ചിരിക്കുന്ന ഒന്നാണ് കണികാണല്‍. കണിയൊരുക്കുന്നതിന് അനിവാര്യമായ കണിക്കൊന്നപ്പൂക്കള്‍ മാറിയ സാഹചര്യത്തില്‍ കണികാണാനില്ലാത്ത അവസ്ഥയിലാണ്. മീനച്ചൂടിന്റെ മൂര്‍ദ്ധന്യവസ്ഥയിലും ഇലകളെപ്പോലും പൂക്കളാക്കിമാറ്റി പൂത്തുലയുന്ന കണിക്കൊന്നകള്‍ ഒരു കാലത്ത് സര്‍വസാധാരണമായ കൗതുകക്കാഴ്ചയായിരുന്നു.

എന്നാല്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇത് അപൂര്‍വ്വ കാഴ്ചകളിലൊന്നായി മാറിയെന്നുമാത്രമല്ല, വിഷു വിപണിയിലെ വില്‍പന വസ്തുവായി മാറുകയും ചെയ്തു. കേരളത്തിന്റെ ഔദ്യോഗിക പുഷ്പം കൂടിയാണ് കണികാരം അഥവാ കണിക്കൊന്നപ്പൂവ്. കാടും മേടും വയലുമൊക്കെ കോണ്‍ക്രീറ്റ് വനമായി മാറിയതും പുരയിടങ്ങളുടെ വിസ്തൃതി കുറഞ്ഞതും സംരക്ഷണമില്ലായ്മയുമാണ് കണിക്കൊന്നകളുടെ വ്യാപക നാശത്തിന് കാരണമായത്.

കാസിക എന്നാണ് കണിക്കൊന്നയുടെ ശാസ്ത്രീയ നാമം. മരമായി വളരുമെങ്കിലും കണിക്കൊന്ന പയറുവര്‍ഗത്തില്‍പ്പെടുന്ന ചെടികളുടെ കുടുംബമായ ഫാസിയയില്‍പ്പെട്ടതാണെന്നാണ് സസ്യശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. കണിക്കൊന്ന കേരളത്തിന്റെ സ്വന്തമാണെന്ന് അവകാശപ്പെടുമ്പോള്‍ ഇതേ സസ്യകുടുംബത്തില്‍പ്പെടുന്ന കണിക്കൊന്നയ്ക്ക് സമാനമായ കാസിയ ഫിസ്റ്റുല അഥവാ ലാബൂര്‍ണം മരങ്ങള്‍ യൂറോപ്പില്‍ വ്യാപകമായി വളര്‍ത്തുന്നുമുണ്ട്.

യൂറോപ്പില്‍ സംരക്ഷിത മരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതാണ് ലാബൂര്‍ണം. ലാബൂര്‍ണത്തിന് യൂറോപ്പുകാര്‍ നല്‍കിയിരിക്കുന്ന ഗോള്‍ഡന്‍ ചെയിന്‍ എന്ന പേരും അര്‍ത്ഥവത്താണ്. കണിക്കൊന്നയുടെയും ലാബൂര്‍ണത്തിന്റെയും പൂക്കളുടെ സ്വര്‍ണവര്‍ണമാണ് ഏറെ ആകര്‍ഷകം.മലയാളിക്ക് കേരളത്തിന്റെ തനത് ആഘോഷമായി അറിയപ്പെടുന്ന വിഷുവിന് കണിയൊരുക്കാന്‍ കൊന്നപ്പൂക്കള്‍ക്കായി സൂപ്പര്‍മാര്‍ക്കറ്റുകളിലും വിപണികളിലും തിരയേണ്ട അവസ്ഥയാണ് ഇക്കുറിയും സംജാതമായിരിക്കുന്നത്.

Test User: