സെക്ക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ വാഹനമിടിച്ചു കൊന്നതിന് ജയിലിലായ മുഹമ്മദ് നിഷാമിനെതിരായ കേസ് നടത്തിപ്പില്‍ സര്‍ക്കാറില്‍ വിശ്വാസമില്ലെന്ന് കൊല്ലപ്പെട്ട ചന്ദ്രബോസിന്റെ മകന്‍ അമല്‍ദേവ് പറഞ്ഞു. സ്‌പെഷല്‍ പ്രൊസിക്യൂട്ടറെ നിയമിക്കുന്നതിലും നിഷാമിന്റെ ജയിലിലെ സുഖജീവിതത്തെക്കുറിച്ച് അന്വേഷിക്കുന്നതിലും സര്‍ക്കാര്‍ നല്‍കിയ വാക്കു പാലിച്ചില്ലെന്നെണ് ചന്ദ്രബോസിന്റെ കുടുംബം പറയുന്നത്.
ചന്ദ്രബോസ് വധക്കേസില്‍ ജില്ലാക്കോടതിയുടെ വിധിക്കെതിരെ നിഷാം നല്‍കിയ അപ്പീല്‍ ഹൈകോടതി പരിഗണിക്കാനിരിക്കെയാണ് കുടുംബത്തിന്റെ ആരോപണം. അതേസമയം നിഷാമിന് പരോള്‍ നല്‍കണമെന്നാവശ്യപ്പെട്ട് നിഷാമിന്റെ ബന്ധുക്കളും നാട്ടുകാരും കഴിഞ്ഞ ദിവസം യോഗം നയത്തിയും മാധ്യമ ശ്രദ്ധ നേടിയിരുന്നു.