കൊച്ചി: വിസ പ്രശ്നങ്ങളുള്ളതിനാല്‍ കേരള ബ്ലാസ്റ്റേഴ്സ് വിദേശ താരങ്ങളുടെ വരവ് വൈകുന്നു. തിങ്കളാഴ്ച തുടങ്ങേണ്ട പ്രീസീസണ്‍ ക്യാമ്പിന്റെ ആദ്യഘട്ടവും താരങ്ങള്‍ വരാത്തതിനാല്‍ വൈകുകയാണ്. പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിനും വിസ പ്രശ്നങ്ങളുണ്ടെന്നാണ് സൂചന.
പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ അടുത്ത മാസം ആദ്യം തുടങ്ങുന്ന ഡ്യൂറന്‍ഡ് കപ്പിലും വിദേശ താരങ്ങള്‍ കളിക്കില്ല. പ്രീസീസണ്‍ ക്യാമ്പിനായി ഇന്ത്യന്‍ താരങ്ങള്‍ കൊച്ചിയിലെത്തിയിട്ടുണ്ട്. ജീക്സണ്‍ സിങ്, സന്ദീപ്,ബ്രൈസ് മിറാണ്ട, സൗരവ്, കരണ്‍ജിത് തുടങ്ങിയവര്‍ കൊച്ചിയിലെത്തിയതിന്റെ ചിത്രങ്ങള്‍ ടീം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. താരങ്ങളുടെ ആരോഗ്യ പരിശോധന അടക്കമുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ജൂലൈ 30നായിരിക്കും ടീം ഡ്യൂറന്റ് കപ്പിനായി കൊല്‍ക്കത്തയിലേക്ക് യാത്ര തിരിക്കുക.