തിരുവനന്തപുരം: സാങ്കേതിക വിദ്യ വളരുമ്പോള്‍ നമ്മളും വളരണം. എല്ലാ മേഖലകളിലും മാറ്റം അനിവാര്യമാണ്. സാങ്കേതികവിദ്യയുടെ വികസനത്തിനൊപ്പം പുതിയ മാറ്റം കൊണ്ട് വന്നിരിക്കുകയാണ് കേരള പോലീസ് അക്കാദമി. കുറ്റകൃത്യം നടന്ന സ്ഥലവും സാഹചര്യംവും എങ്ങനെ മനസിലാക്കാമെന്നും അവിടെ എങ്ങനെ പ്രതികരിക്കണമെന്നും ട്രെയിനികളെ പഠിപ്പിക്കുന്നതിനായാണ് വെര്‍ച്ച്വല്‍ റിയാലിറ്റി സാങ്കേതികവിദ്യ കൊണ്ട് വന്നിരിക്കുന്നത്. തൃശൂരിലെ പൊലീസ് അക്കാദമിയാണ് ഇതിന് മുന്നിട്ടിരിക്കുന്നത്.
വെര്‍ച്ച്വല്‍ റിയാലിറ്റിയുടെ ഉപയോഗത്തോടെ ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ സുതാര്യമായി അന്വേഷണം നടത്താനാകും. തെളിവുകള്‍ ശേഖരിക്കാനും പ്രധാന കാര്യങ്ങള്‍ കണ്ടെത്താനും ഇതിലൂടെ സാധിക്കും. കേരള പൊലീസ് അക്കാദമി നല്‍കിയിട്ടുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുറ്റകൃത്യങ്ങളുടെ 3ഡി മോഡലുകള്‍ വെര്‍ച്ച്വല്‍ റിയാലിറ്റി ഉപയോഗിച്ച് വികസിപ്പിച്ചെടുത്തിട്ടുള്ളത്. ഒരു െ്രെകം സീനിലേക്ക് പോകാതെ തന്നെ ആ സാഹചര്യം എങ്ങനെയാണെന്ന് ഒരു ട്രെയിനിയെ പഠിപ്പിക്കുക എന്നതാണ് ആശയം.