X

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു; പ്രതിദിനം ബുക്കിങ് നടത്താന്‍ കഴിയുക 70,000 പേര്‍ക്ക് മാത്രം

ശബരിമലയില്‍ മകരളവിളക്ക് തീര്‍ഥാടനത്തിനായുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു. 70,000 പേര്‍ക്ക് മാത്രമായിരിക്കും പ്രതിദിനം വെര്‍ച്വല്‍ ക്യൂ വഴി ബുക്കിങ് നടത്താന്‍ കഴിയുക. 80,000 പേര്‍ക്കായിരിക്കും പ്രതിദിനം ആകെ ദര്‍ശനത്തിന് അവസരമുണ്ടാവുക.

80,000 പേര്‍ക്ക് വെര്‍ച്വല്‍ ക്യൂ ബുക്കിങ് അനുവദിക്കുമെന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരുന്നത്. കഴിഞ്ഞ മണ്ഡല- മകരവിളക്ക് സീസണിലും 70,000 പേര്‍ക്ക് തന്നെയാണ് വെര്‍ച്വല്‍ ക്യൂ ബുക്കിങ് അനുവദിച്ചിരുന്നത്. സ്‌പോട്ട് ബുക്കിങ് വേണ്ട എന്ന തീരുമാനത്തില്‍ നിന്നും വിമര്‍ശനങ്ങളെ തുടര്‍ന്ന് നിലപാട് മാറ്റേണ്ടി വന്നിരുന്നു. എന്നാല്‍ അതിനും നിയന്ത്രണം വെച്ചിരിക്കുകയാണ് ചെയ്തിരിക്കുന്നത്.

10,000 പേര്‍ക്ക് കൂടി സ്‌പോട്ട് ബുക്കിങ്ങിലൂടെ അവസരം ഒരുക്കിയാല്‍ സര്‍ക്കാര്‍ പറഞ്ഞ 80,000 എന്ന കണക്കിലേക്കെത്തും. എന്നാല്‍ ഭക്തര്‍ക്കെല്ലാം ദര്‍ശനത്തിന് അവസരമൊരുക്കുമെന്ന നിലപാടില്‍ നിന്നാണ് മാറ്റമുള്ളത്.

അതേസമയം 10,000 സ്ലോട്ടുകള്‍ സ്‌പോട്ട് ബുക്കിങ്ങിന് വേണ്ടി മാറ്റിവെച്ചേക്കുമെന്നാണ് ഇപ്പോള്‍ ഉയരുന്ന ആക്ഷേപം. സ്‌പോട്ട് ബുക്കിങ്ങിന്റെ പേരില്‍ സിപിഎമ്മിലും സര്‍ക്കാര്‍ നിലപാടിനോട് എതിരഭിപ്രായം ഉയര്‍ന്നിരുന്നു.

 

webdesk17: