കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി പുറത്തായതിന് പിന്നാലെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മ്മക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പരിഹാസം. വെറും അഞ്ചുറണ്‍സ് മാത്രമെടുത്താണ് വിരാട് പുറത്തായത്. കോഹ്‌ലിയുടെ ദയനീയ പ്രകടനം നടക്കുമ്പോള്‍ അനുഷ്‌കയും സ്‌റ്റേഡിയത്തിലുണ്ടായിരുന്നു. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്.
കഴിഞ്ഞ മാസം ഇറ്റലിയില്‍ വെച്ചായിരുന്നു ഇരുവരുടേയും വിവാഹം. അതിനുശേഷം ആദ്യമായാണ് വിരാട് ക്രീസിലെത്തുന്നത്. ഈ കളിയിലാണ് വെറും അഞ്ചുറണ്‍സ് മാത്രമെടുത്ത് ആദ്യ ഇന്നിംഗ്‌സില്‍ തന്നെ വിരാട് ഔട്ടാകുന്നത്. ഇതിന് കാരണം അനുഷ്‌കയാണെന്നാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലെ വിമര്‍ശനം. അനുഷ്‌കയുടെ സാന്നിധ്യമാണ് വിരാടിന്റെ മോശം പ്രകടനത്തിന് കാരണമെന്ന് ആരാധകര്‍ തൊടുത്തുവിടുകയായിരുന്നു. നേരത്തേയും സമാനരീതിയിലുള്ള പരിഹാസത്തിന് അനുഷ്‌ക ഇരയായിട്ടുണ്ട്. ഇതിനെതിരെ അന്ന് കോഹ്‌ലിയും രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ ടീമിന്റെ ആസ്േ്രടലിയന്‍ പര്യടനത്തിലും ഇന്ത്യന്‍ പ്രീമിയര്‍ലീഗ് മത്സരങ്ങളും കാണാന്‍ നേരത്തെ അനുഷ്‌കയെത്തിയിരുന്നു.