X
    Categories: indiaNews

യുപിയിലെ കൂട്ടബലാത്സംഗം; പ്രതിഷേധം കനക്കുന്നു-ഹാത്രാസ് ക്രൂരതക്കെതിരെ വിരാട് കോലിയും

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ 19 കാരിയായ കൂട്ടബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യത്ത് പ്രതിഷേധം കനക്കുന്നു. ആദിത്യനാഥ് സര്‍ക്കാറിന് കീഴില്‍ സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അക്രമണങ്ങളും ബലാത്സംഗകൊലപാതകങ്ങളും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഭരണകൂടത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

ഡല്‍ഹിയിലെ നിര്‍ഭയ സംഭവത്തിന് സമാനമായ ക്രൂരതക്കാണ് ഹാത്രാസിലെ പെണ്‍കുട്ടിയും ഇരയായിരിക്കുന്നത്. ഹാത്രാസില്‍ അമ്മക്കും സഹോദരനുമൊപ്പം പുല്ലരിയാന്‍ പോയ പെണ്‍കുട്ടി നാലംഗ സംഘം തെട്ടിയെടുത്ത് കൂട്ടബലാത്സംഗത്തിനിരയാക്കുകയും സ്‌പൈനല്‍കോഡിനടക്കം ഗുരുതര പരിക്കേല്‍പ്പിക്കുയുമായിരുന്നു. പീഡനത്തിന് ശേഷം പെണ്‍കുട്ടിയുടെ നാവ് അക്രമികള്‍ മുറിച്ചെടുക്കുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ് രണ്ടാഴ്ചക്കൊടുവില്‍ ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.

രാജ്യത്ത് വീണ്ടും പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രൂരമായ അക്രമങ്ങള്‍ തുടരുമ്പോള്‍ ഗുരുതര കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ നടപടികളെടുക്കാത്ത യുപി സര്‍ക്കാറിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ദേശീയ മാധ്യമങ്ങളില്‍ വിഷയം ഏറ്റെടുക്കാതിരിക്കെ രാജ്യമാകെ സോഷ്യല്‍മീഡിയയിലും തെരുവുകളിലും സര്‍ക്കാറിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. പ്രതിഷേധ ഹാഷ്ടാഗായ #JusticeForManishaValmiki ട്വിറ്ററില്‍ ട്രന്റാണ്.


സംഭവത്തില്‍ പ്രതിഷേധവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ട്ീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയടക്കം നിരവധി പേരാണ് രംഗത്തെത്തിയത്. ഹാത്രാസില്‍ സംഭവിച്ചത് മനുഷ്യത്വരഹിതവും ക്രൂരതയ്ക്ക് അപ്പുറവുമാണ്. ക്രൂരരായ ഈ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു, പ്രതിഷേധ ഹാഷ്ടാഗിനൊപ്പം വിരാട് ട്വീറ്റ് ചെയ്തു.


വിരാടിന് പുറമെ നിരവധി പ്രമുഖരാണ് സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. അതേസമയം, രാഷ്ട്ീയ വിഷങ്ങളിലെ വിവാദങ്ങള്‍ എടുത്തുചാടുന്ന ബിജെപിമാരായ മന്ത്രി സ്മൃതി ഇറാനി, നിര്‍മല സീതാരാമന്‍ തുടങ്ങിയ നേതൃനിര മൗനത്തിലാണ്.

 

പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ആദിത്യനാഥ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ പ്രിയങ്ക, ആദിത്യനാഥ് സര്‍ക്കാരിന് കീഴില്‍ നിറയുന്ന ബലാത്സംഗ കേസുകള്‍ സംസ്ഥാനത്തെ നടുക്കുന്നതായി പ്രിയങ്ക കുറ്റപ്പെടുത്തി. ഇതിന് ഉത്തരവാദി മുഖ്യമന്ത്രി യോദി ആദിത്യനാഥ് സര്‍ക്കാറാണെന്നും പ്രിയങ്ക തുറന്നടിച്ചു. ട്വിറ്ററിലൂടെയായിരുന്നു ്കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുടെ പ്രതികരണം.

chandrika: